Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

മതഗ്രന്ഥം കത്തിച്ചെന്ന പ്രചാരണം മൂലം കലാപം: സ്വീഡനിൽ ഈസ്റ്റർ ദിനത്തിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്

കലാപകാരികളെന്ന് കരുതുന്ന പതിനേഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നോർകോപ്പിംഗ്: മതഗ്രന്ഥമായ ഖുറാൻ കത്തിച്ചെന്ന പ്രചാരണത്തെ തുടർന്ന്, ഈസ്റ്റർ ദിനത്തിൽ സ്വീഡനിൽ കലാപം നടന്നതായി റിപ്പോർട്ട്. ഈസ്റ്റർ ആഘോഷങ്ങളുടെ ഇടയിലാണ് സ്വീഡിനിൽ കലാപം നടന്നത്. പോലീസ് വെടിവെയ്പ്പിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. സ്വീഡനിലെ നോർകോപിംഗ് നഗരത്തിലാണ് മതമൗലികവാദികൾ കലാപം അഴിച്ചുവിട്ടത്.

ഡാനിഷ് പൗരനും കടുത്ത യാഥാസ്ഥിതികനുമായ റാമുസ് പലൂദാന്റെ നേതൃത്വത്തിലാണ് കലാപം നടന്നിരിക്കുന്നതെന്നാണ് ആരോപണം. ഈസ്റ്റർ കാലത്ത് പ്രകടനം നടത്താൻ അനുവാദം വാങ്ങിയ പലൂദാൻ ഖുറാൻ വിഷയമാക്കി മതവികാരം ഇളക്കിവിടുകയായിരുന്നു എന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. കലാപകാരികളെന്ന് കരുതുന്ന പതിനേഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധക്കാർ റോഡിലിറങ്ങിയാണ് വാഹനങ്ങൾ തടഞ്ഞും കടകൾ തകർത്തും കലാപം നടത്തിയത്. പോലീസിന് നേരെ തിരിഞ്ഞ അക്രമകാരികളെ നേരിടാനാണ് വെടിയുതിർക്കേണ്ടി വന്നത്.  സംഭവത്തെ  സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്‌സൺ ശക്തമായ ഭാഷയിൽ അപലപിച്ചു. സ്വീഡനിലെ വിവിധ മേഖലകളിൽ കലാപകാരികൾ മതഗ്രന്ഥത്തിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിൽ മഗ്ദലേന ആശങ്ക രേഖപ്പെടുത്തി.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button