Latest NewsNewsLife StyleHealth & Fitness

മുടികൊഴിച്ചിൽ തടയാൻ ​ഹോട്ട് ഓയിൽ മസാജ്

മുടികൊഴിച്ചിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രധാനപ്രശ്നം ആണ്. എന്നാൽ, മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍​ഗമാണ് ഹോട്ട് ഓയില്‍ മസാജ്. മുടികൊഴിച്ചില്‍, താരന്‍, പേന്‍ ശല്യം എന്നിവ അകറ്റാന്‍​ ഹോട്ട് ഓയില്‍ മസാജ് സഹായിക്കും.

വെര്‍ജിന്‍ ജോജോബാ ഓയില്‍ അല്‍പം വീതം മിശ്രിതമാക്കിയെടുക്കുക. എണ്ണ നേരിട്ടു ചൂടാക്കാതെ ചെറിയ ബൗളിലെടുത്ത് ഒരുപാത്രം വെള്ളത്തില്‍ വച്ചു ചൂടാക്കി എടുക്കുക. പൊള്ളുന്ന ചൂടാവരുത്.

Read Also : കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ചു : യുവാവ് പൊലീസ് പിടിയിൽ

വിരലുകള്‍ എണ്ണയില്‍ മുക്കി മുടിയിഴകള്‍ കുറച്ചായി വകഞ്ഞെടുത്ത് അവയുടെ ചുവട്ടില്‍ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ തല മുഴുവനും ചെയ്യുക. മുടിയിഴകളുടെ അറ്റം വരെയും എണ്ണ പുരട്ടുക. ശേഷം ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഷാംപൂ ഉപയോ​ഗിച്ച്‌ കഴുകുക. തലമുടിക്ക് വേണ്ട പ്രോട്ടീന്‍ നല്‍കാനും മോയിസ്ചറൈസേഷന്‍ നിലനിര്‍ത്താനും ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടുള്ള ഹോട്ട് ഓയില്‍ മസാജ് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button