Latest NewsKeralaNewsIndia

‘യുവാക്കൾ വെറും വയറുമായി അലഞ്ഞു തിരിയുന്നു, ഇന്ത്യയുടെ ഭാവിയിൽ ആശങ്കയുണ്ട്’: വരുൺ ഗാന്ധി

ന്യൂഡൽഹി : ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. രാജ്യത്ത് 1.5 കോടി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും തൊഴില്‍രഹിതരായ യുവാക്കള്‍ വെറും വയറുമായി അലഞ്ഞുതിരിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Also read : കേരളത്തെ പണ്ടത്തെ കശ്മീരാക്കാൻ ശ്രമം, പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം: കെ ​സു​രേ​ന്ദ്ര​ൻ

കോടിക്കണക്കിന് തൊഴിലില്ലാത്തവര്‍ക്ക് അടുത്തതായി എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും തങ്ങളുടെ പോരാട്ടം തൊഴിലിനും സാമ്പത്തിക സമത്വത്തിനുമാണെന്നും, ഭരണഘടന പറയുന്നത് എല്ലാവര്‍ക്കും തുല്യമായ സാമ്പത്തിക അവസരങ്ങള്‍ ലഭിക്കണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നിയോജക മണ്ഡലത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് വരുണ്‍ ഗാന്ധി. തൊഴിലില്ലായ്മ വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button