Latest NewsIndia

റോഹിങ്ക്യൻ കുടിയേറ്റക്കാരിൽ നിന്ന് രക്ഷിക്കണം: കേണപേക്ഷിച്ച് ജഹാംഗീർപൂരിലെ കച്ചവടക്കാർ, കൂടുതൽ വിവരങ്ങൾ

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപൂരിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ റോഹിങ്ക്യൻ വംശജരും ബംഗ്ലാദേശികളുമുണ്ടെന്ന് പ്രദേശത്തെ കച്ചവടക്കാൻ. വിശ്വാസികളെയും കച്ചവടക്കാരെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നും ഇതിന് പിന്നിൽ മതതീവ്രവാദികളാണെന്നും ഇവർ പറയുന്നു.

ഘോഷയാത്രയ്‌ക്കിടെ നടന്ന ആക്രമണത്തിൽ മതമൗലികവാദികൾ ദേശീയ പതാക നശിപ്പിച്ചെന്നും ഹനുമാൻ വിഗ്രഹത്തിന് നേരെ കല്ലെറിഞ്ഞെന്നും കച്ചവടക്കാർ പറഞ്ഞു.  അവർ സംഘം ചേർന്നാണ് വിശ്വാസികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. പ്രശ്‌നത്തിൽ ഒന്നും ഇടപെടാതിരുന്ന തങ്ങളുടെ കടകൾ ഉൾപ്പെടെ അവർ നശിപ്പിച്ചു. ബംഗ്ലാദേശികളെക്കൊണ്ട് പൊറുതി മുട്ടിയെന്നാണ് കച്ചവടക്കാർ പറയുന്നത്.

അവർ കടയിലേക്ക് പോകുന്ന സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഫോൺ തട്ടിപ്പറിച്ച് വാങ്ങും. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. അവർ ചെയ്യാത്ത കുറ്റകൃത്യങ്ങൾ ഇല്ല. മയക്കുമരുന്ന് വിൽപ്പനയും ആക്രമണവും മോഷണവും കൊലപാതവുമെല്ലാം വ്യാപകമാണ്. ഞങ്ങൾ ഇന്ത്യക്കാരാണെന്നും ഞങ്ങളെ റോഹിങ്ക്യൻ കുടിയേറ്റക്കാരിൽ നിന്നും രക്ഷിക്കണമെന്നുമാണ് ഈ കച്ചവടക്കാർ കരഞ്ഞുകൊണ്ട് പറയുന്നത്.

അതേസമയം, ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കെട്ടിടത്തിന്റെ മുകളിൽ നിന്ന് കല്ലെറിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ ഇവരുടെ പക്കൽ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വെടിയേറ്റായിരുന്നു മീണ എന്ന സബ് ഇൻസ്പെക്ടറിന് പരിക്കേറ്റത്.

 

 

shortlink

Post Your Comments


Back to top button