പാലക്കാട്: പോപ്പുലർഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലർഫ്രണ്ടിനോട് സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്: ഈസ്റ്റർ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
പാലക്കാട് നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലായി പോപ്പുലർഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമെന്ന നിലയിലാണ് ശ്രീനിവാസന്റെ മരണത്തെയും കാണുന്നത്. കേരളത്തിൽ പോപ്പുലർഫ്രണ്ടിന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നു. സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിപ്പിച്ചപ്പോൾ സർക്കാർ എതിർത്തു. വാദം കേൾക്കുമ്പോൾ പ്രതികളുടെ വാദം കൂടി കേൾക്കണം എന്നായിരുന്നു അഡ്വക്കേറ്റ് ജനറൽ പറഞ്ഞത്. എന്ത് വിചിത്രമായ വാദമാണ് ഇതെന്ന് സുരേന്ദ്രൻ ചോദിക്കുന്നു.
ഭീകരാവാദ കേസുകൾ അന്വേഷിക്കുന്ന കാര്യത്തിൽ കേരള പോലീസ് വളരെ പിന്നിലാണ്. സർക്കാർ പ്രതികളെ സഹായിക്കുന്ന നിലപാടാണ് കോടതിയിൽ ഉൾപ്പെടെ നടക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണം. സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പോപ്പുലർഫ്രണ്ടിനെ സഹായിക്കുക എന്നത്. ഇതാണ് പോപ്പുലർഫ്രണ്ടിന് അരുംകൊലകൾ ചെയ്ത് കൂട്ടാൻ ഊർജ്ജം നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
Read Also: പാലക്കാട് ഇരട്ടക്കൊലപാതകം: അതീവജാഗ്രതയിൽ ജില്ല: സുരക്ഷക്കായി 900 തമിഴ്‌നാട് പോലീസും
Post Your Comments