Latest NewsIndiaNews

ഹനുമാൻ ജയന്തി: 108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹനുമാൻ ജയന്തി ദിനത്തിൽ 108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാൻജി ചാർധാം പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ പ്രതിമയാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. ഗുജറാത്തിലെ മോർബിയിലുള്ള ബാപ്പു കേശവാനന്ദ് ജി ആശ്രമത്തിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ നാല് ദിക്കുകളിലായി ഹനുമാൻ പ്രതിമകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ഹനുമാൻജി ചാർധാം.

Read Also: തുപ്പാക്കി പോലെ തന്നെ ബീസ്റ്റും മുസ്ലീം വിഭാഗങ്ങളെ തരംതാഴ്‌ത്തുന്നു: സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തണമെന്ന് എം.എൽ.എ

1500 ടൺ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 2010 ലാണ് ഹനുമാൻജി ചാർധാം പദ്ധതി പ്രകാരമുള്ള ആദ്യ പ്രതിമ സ്ഥാപിച്ചത്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് ആദ്യ പ്രതിമ സ്ഥാപിച്ചത്. രാജ്യത്തിന്റെ തെക്കുഭാഗത്ത് മൂന്നാമത്തെ ഹനുമാൻ പ്രതിമയുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിലാണ് രാമേശ്വരത്ത് പണികഴിപ്പിക്കുന്ന ഹനുമാൻ പ്രതിമയുടെ തറക്കല്ലിടൽ നടന്നത്.

Read Also: രാഷ്ട്രപതി, പ്രധാനമന്ത്രി പദവികളിലേക്ക് വരെ അവരെ എത്തിച്ചത് സംഘപ്രവർത്തനമാണ്, ബിജെപി വിരുദ്ധർ അത് തുടരുക: കെപി സുകുമാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button