കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കോടിയുടെ സ്വർണം പിടികൂടി. ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തിയ സ്വപ്നമാണ് പിടിച്ചെടുത്തത്. 2.675 കിലോ സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്.
പോലീസാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ മൂന്ന് കാരിയർമാർ അടക്കം 10 പേർ അറസ്റ്റില്‍ ആയി. ദുബായിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഇ.കെ. ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
പ്രതികളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു.
കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ 15 കാരിയർമാരാണ് ഇതിനകം തുടർച്ചയായി പോലീസ് വലയിലാകുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 12 കിലോ സ്വർണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടിച്ചത്.
Post Your Comments