Latest NewsNewsIndiaInternational

മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി: വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

ഞങ്ങളെ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ഈ വീഡിയോയിലൂടെ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുന്നു.

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി പാക് അധിനിവേശ കാശ്മീരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി. 2015-ലാണ് ഇവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടർന്ന് ഇവർ നീതിക്കായി മുട്ടാത്ത വാതിലുകൾ ഇല്ല. മുൻപ് പുറത്തുവിട്ട വീഡിയോയിൽ, ഇവർ താൻ നേരിട്ട പീഡനങ്ങൾ തുറന്ന് പറഞ്ഞിരുന്നു.

‘കഴിഞ്ഞ ഏഴ് വർഷമായി നീതിക്കുവേണ്ടി പോരാടുന്ന ഒരു കൂട്ടബലാത്സംഗ ഇരയാണ് ഞാൻ. ഞങ്ങളെ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ഈ വീഡിയോയിലൂടെ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുന്നു. എൻറെ കുട്ടികളുടെ ജീവൻ അപകടത്തിലാണ്. പോലീസിൽ നിന്നും പിഒകെയിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ ചൗധരി താരിഖ് ഫാറൂഖിൽ നിന്നും ജീവന് ഭീഷണി നേരിടുകയാണ്.’

‘ഞങ്ങൾക്ക് അഭയവും സംരക്ഷണവും നൽകണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുകയാണ്. എനിക്ക് നീതി ലഭ്യമാക്കുന്നതിൽ പാക് അധിനിവേശ കശ്മീരിലെ പോലീസും സർക്കാരുകളും നീതിന്യായ വ്യവസ്ഥയും പരാജയപ്പെട്ടു’, വികാരഭരിതമായ വീഡിയോ സന്ദേശത്തിൽ പെൺകുട്ടി പറയുന്നു. താൻ മാത്രമല്ല, നിരവധി പെൺകുട്ടികൾ ഇതേ തരത്തിൽ ബലാത്സംഗത്തിനിരയായി ഭയന്ന് ജീവിക്കുന്നു എന്നും യുവതി വെളിപ്പെടുത്തുന്നു.

ഹാറൂൺ റഷീദ്, മാമൂൺ റഷീദ്, ജമീൽ ഷാഫി, വഖാസ് അഷ്‌റഫ്, സനം ഹാറൂൺ എന്നിവരും മറ്റ് മൂന്ന് പേരുമാണ് തന്നെ ഉപദ്രവിച്ചത് എന്നും ഇവർ വ്യക്തമാക്കി. പോലീസിനെയും പ്രാദേശിക രാഷ്ട്രീയക്കാരെയും സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല. പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് അതിജീവിത നിരവധി കത്തുകൾ എഴുതിയിരുന്നു. എന്നാൽ, തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button