KeralaLatest NewsNews

പീഡനം അമ്മയുടെ അറിവോടെ: പതിനേഴുകാരിയെ പതിനഞ്ചുപേര്‍ പീഡിപ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍

ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്

ഇടുക്കി: തൊടുപുഴ പീഡന കേസിൽ അമ്മ അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതിനഞ്ചുപേര്‍ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ആശുപത്രിയിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇടനിലക്കാരനായ കുമാരമംഗലം സ്വദേശി ബേബി ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തു. സംഭവത്തില്‍ ബേബി അടക്കം ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

read also: 82കാരിയുടെ ഭർത്താവ് 38കാരൻ: ലൈംഗിക ജീവിതത്തിൽ, പ്രായ വ്യത്യാസം തങ്ങളെ കൂടുതൽ അടുപ്പിച്ചതായി ദമ്പതികൾ

കുട്ടിക്ക് അച്ഛനില്ല. അമ്മയും മുത്തശ്ശിയുമാണുള്ളത്. കുട്ടിയുടെ സാഹചര്യം മനസ്സിലാക്കിയ ബേബി ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും, മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. ബേബിയെക്കൂടാതെ, പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ചി സ്വദേശി തങ്കച്ചന്‍, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍ ,കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button