Latest NewsNewsInternationalUK

82കാരിയുടെ ഭർത്താവ് 38കാരൻ: ലൈംഗിക ജീവിതത്തിൽ, പ്രായ വ്യത്യാസം തങ്ങളെ കൂടുതൽ അടുപ്പിച്ചതായി ദമ്പതികൾ

കെയ്റോ: പ്രണയിക്കുന്നത് രണ്ടു മനസ്സുകൾ തമ്മിൽ മാത്രമാണെന്നും അതിൽ, ഭാഷയോ വേഷമോ പോലെ പ്രായവും ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ഐറിസ് മുഹമ്മദ് – മുഹമ്മദ് ഇബ്രാഹിം ദമ്പതികൾ. ഐറിസ് മുഹമ്മദ് എന്ന 82കാരിയുടെ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്ന 38കാരനാണ്. ഇവർ വിവാഹിതരായിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു.

ഇതുവരെയും തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എന്നും തങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം, തങ്ങളുടെ ജീവിതത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നും 82 കാരിയായ ഐറിസ് മുഹമ്മദ് പറയുന്നു. 44 വയസ് പ്രായവ്യത്യാസം തങ്ങളെ കൂടുതൽ അടുപ്പിച്ചുവെന്നും ദമ്പതികൾ വ്യക്തമാക്കുന്നു. വിവാഹജീവിതത്തിനിടയിൽ നാല് ആഴ്ചയോളം തമ്മിൽ പിരിഞ്ഞിരുന്നിട്ടുണ്ടെന്നും അപ്പോഴാണ് യഥാർത്ഥ പ്രണയം എന്താണെന്ന് തങ്ങൾക്ക് മനസ്സിലായതെന്നും ഇവർ പറയുന്നു.

Breaking:ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോ സ്റ്റേഷനിൽ തീവ്രവാദി ആക്രമണം: അഞ്ച് പേർക്ക് വെടിയേറ്റു, നിരവധിപ്പേർക്ക് പരിക്ക്

ഐറിസ് മുഹമ്മദ് ഫേസ്ബുക്കിൽ കൂടിയാണ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിനെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. ഫേസ്ബുക്കിലെ സൗഹൃദം പ്രണയമായി വളരുകയും പിന്നീട് വിവാഹത്തിലേക്ക് നീളുകയുമായിരുന്നു. ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അഹമ്മദിനെ കാണാൻ വേണ്ടി ഐറിസ് ഈജിപ്തിലേക്ക് വരുകയും അവിടെ വെച്ച് പരസ്പരം വിവാഹിതരാവുകയുമായിരുന്നു.

നാലാഴ്ച തമ്മിൽ പിരിഞ്ഞിരുന്ന സമയത്ത്, ഭർത്താവിനെ പിരിഞ്ഞ വേദന സഹിക്കാനായില്ലെന്നും തൻറെ ഭർത്താവ് തിരികെയെത്തിയപ്പോഴുള്ള സന്തോഷം പറഞ്ഞ് അറിയിക്കാവുന്നത്തിലും അപ്പുറമായിരുന്നുവെന്നും ഐറിസ് പറയുന്നു. അപ്പോഴാണ് യഥാർത്ഥ പ്രണയം എന്താണെന്ന് മനസ്സിലായതെന്നും ഐറിസ് കൂട്ടിച്ചേർത്തു. തങ്ങളുടെ ലൈംഗിക ജീവിതം വളരെ രസകരമാണെന്നും പരസ്പരം പ്രണയിച്ച ശേഷം ആ സന്തോഷത്തിൽ മുഹമ്മദ് തനിക്ക് നഖം വെട്ടി തരാറുണ്ടെന്നും ഐറിസ് വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button