KeralaLatest NewsNews

കർഷകന്റെ ആത്മഹത്യ : യു.ഡി.എഫ്. സംഘം കുട്ടനാട് സന്ദർശിക്കും

 

കൊച്ചി: കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വി.ഡി. സതീശൻ. കർഷക ആത്മഹത്യ നടന്ന അപ്പർ കുട്ടനാട് യു.ഡി.എഫ് സംഘം സന്ദർശിക്കുമെന്നും അ‌ദ്ദേഹം പറഞ്ഞു. അപ്പർകുട്ടനാട്ടിൽ ഇന്ന് നെൽകർഷകൻ തൂങ്ങി മരിച്ചതിനോട് കൊച്ചിയിൽ വച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവല്ല നിരണം വടക്കുംഭാഗം സ്വദേശി രാജീവനാണ് ജീവനൊടുക്കിയത്. ഇത്തവണയും വേനൽമഴ വിള നശിപ്പിച്ചതോടെയാണ് രാജീവൻ ആത്മഹത്യ ചെയ്തത്. കാർഷിക ആവശ്യങ്ങൾക്കായി രാജീവ് ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.

പത്ത് ഏക്കർ ഭൂമിയാണ് രാജീവ് പാട്ടത്തിനെടുത്തത്. കൃഷി ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വ്യാപക കൃഷിനാശം ഉണ്ടായി. സർക്കാർ നൽകിയ നഷ്ടപരിഹാരം തുച്ഛമാണെന്ന് കാണിച്ച് രാജീവ് ഉൾപ്പെടെയുള്ള കർഷകർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാജീവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറയുന്നത്.

shortlink

Post Your Comments


Back to top button