Latest NewsNewsLife Style

വേനലില്‍ ശരീരത്തിന് ആവശ്യമായ മികച്ച പാനീയം!

വേനലില്‍ ദാഹവും ക്ഷീണവും അകറ്റാന്‍ ഏറ്റവും ഉത്തമമായ പാനീയം സംഭാരമാണ്. വേനലില്‍ ഒരു ഗ്ലാസ് സംഭാരം നല്‍കുന്ന ഗുണം മറ്റൊരു പാനീയങ്ങള്‍ക്കും നല്‍കാനാകില്ലെന്നതാണ് വാസ്തവം. സംഭാരം ദിവസവും ഒരു ഗ്ലാസ് ശീലമാക്കിയാൽ നിരവധി ഗുണങ്ങളാണുള്ളത്. പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവയും സംഭാരത്തില്‍ ധാരാളമുണ്ട്. സിങ്ക്, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളം സംഭാരത്തില്‍ അടങ്ങിയിട്ടുണ്ട്.

കാത്സ്യം, പ്രോട്ടീന്‍ എന്നിവയടക്കമുള്ള പല വൈറ്റമിനുകളുടേയും ധാതുക്കളുടേയും ഉറവിടമാണ്. വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാനും സൂര്യാഘാതം മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ശരീരത്തിന്റെ ക്ഷീണമകറ്റി ഊര്‍ജം നല്‍കാന്‍ സാധിയ്ക്കുന്ന ഏറ്റവും എളുപ്പ വഴിയാണ് സംഭാരം.

കരള്‍ രോഗങ്ങള്‍ ഇല്ലാതാക്കാനും മൂത്രം പോകുന്നതിന് വിഷമം, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് സുഖം നല്‍കുകയും ചെയ്യുന്ന അയേണ്‍ സമ്പുഷ്ടമാണ് സംഭാരം. സംഭാരം ദിവസവും കുടിക്കുന്നത് രക്തക്കുറവിന് പരിഹാരമാകും. ദിവസവും ഒരു ഗ്ലാസ് കുടിയ്ക്കുന്നത് വിളര്‍ച്ചാ പ്രശ്‌നങ്ങള്‍ ഒഴിവാക്കും.

വേനലില്‍ വയറിന് അസ്വസ്ഥതകള്‍ പതിവാണ്. ശരീരത്തിനൊപ്പം വയറും കുടല്‍ ആരോഗ്യവുമെല്ലാം അവതാളത്തിലാക്കുന്നു. ശരീരം ചൂടാകുന്നത് തന്നെയാണ് കാരണം. വയറും ഇതോടൊപ്പം ചൂടാകുന്നു. സംഭാരം ശരീരവും വയറും തണുപ്പിക്കുകയും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. കുടല്‍ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങള്‍ ഇതില്‍ ധാരാളമുണ്ട്.

ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ സംഭാരത്തിന്‌ കഴിയും. ഇതുമൂലം, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാം. ദിവസവും സംഭാരം കുടിയ്ക്കുന്നത് പൈല്‍സിനുള്ള നല്ലൊരു പരിഹാരമാണ്. മഞ്ഞള്‍ കാച്ചി കുടിയ്ക്കുന്നത് വയറിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

Read Also:- ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ!

ശരീരത്തിന് ഈര്‍പ്പം നല്‍കുന്ന, ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഒന്നു കൂടിയാണ് സംഭാരം. മൂത്ര തടസം നീക്കി മൂത്രം പുറന്തള്ളുകയെന്ന ധര്‍മവും നടത്താന്‍ സാധിയ്ക്കും. സംഭാരത്തില്‍ ചേര്‍ക്കുന്ന കറിവേപ്പില, മുളക് പോലുള്ള ചേരുവകള്‍ എല്ലാം തന്നെ ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നവ കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button