നട്ടെല്ലിലെ കശേരുക്കളുടെ സ്ഥാനഭ്രംശം മൂലമാണ് നടുവേദന അനുഭവപ്പെടുന്നത്. നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, കശേരുക്കളുടെ സ്ഥാനഭ്രംശം, നിര്‍ക്കെട്ട്, സുഷുമ്‌ന സംബന്ധിയായ പ്രശ്‌നങ്ങള്‍, അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷയം, ജീര്‍ണത, ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളുടെ ലക്ഷണമായി നടുവേദന കാണപ്പെടുന്നു. പേശികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ട്, വൃക്ക രോഗങ്ങള്‍, സ്ത്രീകളില്‍ ആര്‍ത്തവ തകരാറുകള്‍, ഗര്‍ഭാശയ രോഗങ്ങള്‍ ഇവ മൂലവും നടുവേദന ഉണ്ടാകാം.
അപകടങ്ങള്‍, വീഴ്ചകള്‍ എന്നിവ മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങള്‍ പിന്നീട് ആ ഭാഗങ്ങളില്‍ നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകാറുണ്ട്. നട്ടെല്ലിന്റെ ഡിസ്‌കുകള്‍ തമ്മില്‍ അടുക്കുകയോ അകലുകയോ ചെയ്യുന്നതിന്റെ ഫലമായി ആ ഭാഗത്തെ നാഡികള്‍ ഡിസ്‌കുകള്‍ക്കിടയില്‍പ്പെട്ടു ഞെരുങ്ങി, ശക്തമായ വേദന അനുഭവപ്പെടാം. ഈ അവസ്ഥയില്‍ രോഗിക്ക് ചലിക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ കഠിനമായ വേദനയുണ്ടാകാറുണ്ട്. ക്ഷതം സംഭവിച്ച ഭാഗത്തെ നീര് മാറുന്നതിനും, പേശികള്‍ക്കും അസ്ഥികള്‍ക്കും അയവു ലഭിക്കുന്നതിനും യുക്തമായ ലേപനങ്ങള്‍ ഉപയോഗിക്കണം.
Read Also : മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ അമ്മാര്‍ അല്‍വിയെ കൊടുംഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ
മുരിങ്ങത്തൊലി, വെളുത്തുള്ളി, കുറുന്തോട്ടി വേര്, ദേവതാരം, കടുക്, ചിറ്റരത്ത, കൊട്ടം, ചുക്ക്, വയമ്പ് ഇവ സമാംശമായി പൊടിച്ചത് വാളന്‍പുളിയില അരിക്കാടി തളിച്ച്, ഇടിച്ചു പിഴിഞ്ഞ നീരില്‍ ചാലിച്ചു കുഴമ്പാക്കി ലേപനം ചെയ്യുന്നത് നീര് മാറുന്നതിന് സഹായകരമാണ്. തുടർന്ന് രാസ്‌നൈരണ്ഡാദി, രാസ്‌നാസപ്തകം, ഗുല്‍ഗുലതിക്തകം തുടങ്ങിയ കഷായങ്ങള്‍ രോഗാവസ്ഥയ്ക്കനുസരിച്ച് യുക്തമായ മേമ്പൊടി ചേര്‍ത്തു കഴിക്കുന്നത് ഫലപ്രദമാണ്.
Post Your Comments