Latest NewsKeralaNews

സോണിയാ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ട്: കോൺഗ്രസിൽ തുടരുമെന്ന് കെ വി തോമസ്

തിരുവനന്തപുരം: സോണിയാ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. തനിക്കെതിരെ സ്വീകരിക്കുന്ന നടപടി എന്തായാലും കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ്

കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കെ സുധാകരനല്ല കോൺഗ്രസെന്നും താൻ പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ സുധാകരനല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ ചേരാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കെ വി തോമസ് അറിയിച്ചു.

അതേസമയം, കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെതിരെ അച്ചടക്കനടപടി വേണമെന്നാണ് കെപിസിസി ഉന്നയിക്കുന്ന ആവശ്യം.

Read Also: തടിപിടിക്കാനായി കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button