
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക എന്നതാണ്. അതോടൊപ്പം, നമ്മുടെ ചർമ്മത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ സംരക്ഷിച്ചു നിർത്തേണ്ടതും അത്യാവശ്യമാണ്.
നിർജ്ജലീകരണം ആരോഗ്യത്തെ മാത്രമല്ല ചർമ്മ സൗന്ദര്യത്തെയും ബാധിക്കാം. നിർജ്ജലീകരണം കുറച്ചുകൊണ്ട് സ്വാഭാവികമായ രീതിയിൽ പരിപോഷിപ്പിക്കാനുള്ള ഒരു പ്രധാന മാർഗ്ഗമാണ് ജ്യൂസുകൾ കുടിക്കുക എന്നുള്ളത്. ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം..
മഞ്ഞൾ വെള്ളം
മഞ്ഞൾ വെള്ളം ദിവസവും കുടിക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ഏറ്റവും ശക്തമായ ആന്റി – ഇൻഫ്ലമേറ്ററി പാനീയമാണ്. ഇത് ശരീരത്തിന്റെ നിറത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും വിഷവസ്തുക്കളിൽ നിന്ന് രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു.
തക്കാളി, കാരറ്റ് ജ്യൂസ്
ഉയർന്ന പോഷകഗുണവും ആന്റിഓക്‌സിഡന്റും ഉള്ളതിനാൽ കരളിനെ ശുദ്ധീകരിക്കാനും രക്തക്കുഴലുകളുടെ കേടുപാടുകൾ നിയന്ത്രിക്കാനും മികച്ചതാണ് തക്കാളി, കാരറ്റ് ജ്യൂസ്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഈ ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് സ്വാഭാവിക ജലാംശവും മോയ്സ്ചറൈസേഷനും നൽകാനും ചർമ്മത്തിന്റെ ഘടനയ്ക്ക് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.
Read Also:- ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും
നെല്ലിക്ക, കറ്റാർവാഴ ജ്യൂസ്
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ ഉത്തമമാണ് നെല്ലിക്ക ജ്യൂസ്. ചർമ്മത്തിന് തിളക്കം നൽകാനും ടോണിംഗ് നൽകാനും ചർമ്മത്തെ ഇറുകിയതാക്കാനും സഹായിക്കുന്നു. ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ദഹനത്തിനും സഹായിക്കുന്നു. കറ്റാർവാഴ ജ്യൂസ് ചുളിവുകൾ കുറയ്ക്കുന്നതിനും ചർമ്മത്തിന് ആശ്വാസം നൽകുന്നതിനും സഹായിക്കുന്നു. അണുബാധ, മുഖക്കുരു, പാടുകൾ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
Post Your Comments