Latest NewsKeralaNews

യുവാവിന് നേരെ ക്രൂര മർദ്ദനം: ലഹരി സംഘം പിടിയിൽ

 

തിരുവനന്തപുരം: യുവാവിനെ  കമ്പി വടി കൊണ്ട് തലയ്‌ക്ക് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഘം പിടിയിൽ. വളർത്ത് നായയെ ഓട്ടോയിൽ കയറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് യുവാവിന് മർദ്ദനമേറ്റത്.
തിരുവനന്തപുരം മടവൂർ സ്വദേശി രാഹുലിനാണ് കമ്പി വടി കൊണ്ട് തലയ്‌ക്ക് അടിയേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ
ഗുരുതരാവസ്ഥയിലായ രാഹുൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്ന് പേരെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ സ്വദേശികളായ അഭിജിത്ത്,ദേവജിത്ത്,രതീഷ് എന്നിവരാണ് പിടിയിലായത്. ലഹരി സംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി.

മർദ്ദനമേറ്റ രാഹുലും പ്രതികളായ അഭിജിത്തും ദേവജിത്തും സുഹൃത്തുക്കളായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. രാഹുലിന് വളർത്ത് നായകളെ വിൽക്കുന്ന ബിസിനസാണ്. കഴിഞ്ഞയാഴ്ച വളർത്ത് നായയെ മൃഗാശുപത്രിയിൽ കൊണ്ട് പേകാൻ രാഹുൽ ഓട്ടോ ഡ്രൈവറായ അഭിജിത്തിനെ വിളിച്ചു. എന്നാൽ, നായയെ ഓട്ടോയിൽ കയറ്റാനാകില്ലെന്ന് അഭിജിത്ത് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി.

പിന്നീട്, പലതവണയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. കഴിഞ്ഞ ദിവസം, സീമന്തപുരം മഹാദേവ ക്ഷേത്ര ഉത്സവത്തിന് പോകാൻ തുമ്പോട് ജംഗ്ഷനിൽ നിന്ന രാഹുലിനെ അഭിജിത്ത്, സഹോദരൻ ദേവജിത്ത് അയൽവാസി രതീഷ് എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button