KeralaLatest NewsNewsLife StyleHealth & Fitness

അരിമ്പാറയും മറുകും നിറം മാറുന്നത് കാൻസറിന്റെ ലക്ഷണമോ?

പലർക്കും കാൻസറിനെ ഇപ്പോഴും ഭയമാണ്. എന്നാൽ, ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന അസുഖമായി കാൻസർ മാറിക്കഴിഞ്ഞു. കാൻസർ ശരീരത്തിൽ പടർന്നിട്ടുണ്ടെങ്കിൽ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ അവ പല ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. സാധാരണയായി കാൻസർ വളരുമ്പോൾ അത് സമീപത്തുള്ള അവയവങ്ങൾ, രക്തക്കുഴലുകൾ, ഞരമ്പുകൾ എന്നിവയിലേക്ക് വ്യാപിക്കുവാൻ തുടങ്ങും. അരിമ്പാറ, മറുക് എന്നിവയിൽ പെട്ടന്നുണ്ടാകുന്ന മാറ്റം പലരെയും ആശങ്കപ്പെടുത്താറുണ്ട്. ചിലർ കാര്യമായി എടുക്കാറുമില്ല. ഭയപ്പെടേണ്ടതോ, തള്ളിക്കളയേണ്ടതോ ആയ കാര്യമല്ല ഇത്. കൃത്യമായ പരിഗണന നൽകി ഡോക്‌ടറെ കാണണം. നിറം, വലുപ്പം, ആകൃതി എന്നീ കാര്യങ്ങളിൽ, അരിമ്പാറയ്ക്കും മറുകിനും ഉണ്ടാകുന്ന മാറ്റം കാൻസറിന്റെ ഒരു ലക്ഷണമാകാം. ഇക്കാര്യം ഡോക്‌ടറെ കണ്ട്, കൃത്യത വരുത്തുക.

കാൻസറിന്റെ പൊതുവായുള്ള ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

പനി, കടുത്ത ക്ഷീണം (തളർച്ച) അല്ലെങ്കിൽ, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും കാൻസറിന് കാരണമായേക്കാം. അകാരണമായ തലകറക്കവും ബലക്ഷയവും ഉണ്ടാകുന്നു. മിക്കവാറും, രോഗലക്ഷണങ്ങൾ കാൻസർ മൂലമായിരിക്കില്ല. ആയതിനാൽ, ഇവയെല്ലാം ആരോഗ്യ വിദഗ്ധനെ കണ്ട് വിശദമായി പരിശോധിച്ചതിനു ശേഷം മാത്രം സ്ഥിരീകരിക്കേണ്ട കാര്യങ്ങൾ ആണ്. ക്യാൻസർ ബാധിച്ച മിക്ക ആളുകൾക്കും ചില ഘട്ടങ്ങളിൽ ശരീരഭാരം കുറയുന്നു. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയും. പെട്ടന്ന് നാലോ അഞ്ചോ കിലോയോ അതിൽ കൂടുതലോ ശരീരഭാരം കുറയുന്നത് ക്യാൻസറിന്റെ ആദ്യ ലക്ഷണമായിരിക്കാം.

ഒരു മുഴ അല്ലെങ്കിൽ, ശരീരത്തിൽ തടിപ്പ് അനുഭവപ്പെടുക എന്നത് കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. ക്രമേണ, ഇതിന്റെ വലുപ്പത്തിൽ മാറ്റമുള്ളതായി തോന്നുകയാണെങ്കിൽ അവഗണിക്കരുത്. ദഹനക്കേട് അല്ലെങ്കിൽ ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട് മൂലമുള്ള പ്രശ്നങ്ങൾ, അന്നനാളം, ആമാശയം, അല്ലെങ്കിൽ ശ്വാസനാളം എന്നിവയുടെ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം. പക്ഷേ, ഈ ലക്ഷണങ്ങൾ കൂടുതലും മറ്റ് ചില രോഗങ്ങൾ മൂലമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button