വിവാഹം ദൈവീകമായ ഒന്നായിട്ടാണ് ഭാരതീയർ കാണുന്നത്. രണ്ട് കുടുംബം ഒന്നാകുന്ന മംഗള മുഹൂർത്തം. എന്നാൽ, രാജ്യം മാറുന്നതിനനുസരിച്ച് വിവാഹത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളും, വിവാഹ രീതികളും മാറും. വിവാഹവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും പല ആചാരങ്ങളാണുള്ളത്. ഇവയിൽ ചിലതൊക്കെ വിചിത്രവുമാണ്. പുരാതന കാലം മുതൽക്ക് തന്നെ ആചരിച്ച് പോന്നിരുന്ന, കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നുന്ന ചില രീതികളുണ്ട്. ബോർണിയോയിലെ ചില ഗോത്രവർഗ്ഗക്കാർ ആണ് പണ്ടുമുതൽക്കേയുള്ള ആചാരം ഇപ്പോഴും ശീലിക്കുന്നത്.
ഇന്തോനേഷ്യയിലെ ടിഡോംഗ് ഗോത്രത്തിലെ പ്രധാന വിവാഹാനന്തര ചടങ്ങുകളിൽ ഒന്നാണ് ‘നോ ടു ബാത്ത്റൂം’ എന്നത്. വിവാഹം കഴിഞ്ഞാൽ മൂന്ന് ദിവസത്തേക്ക് വധുവോ വരാനോ ബാത്ത്റൂമിൽ പോകാൻ പാടില്ലത്രേ. വിവാഹ ചടങ്ങ് പൂർണമായും അവസാനിക്കണമെങ്കിൽ, ഇത്രയും ദുഷ്കരമായ പ്രവൃത്തി കൂടി ചെയ്യണം. മൂന്ന് ദിവസം ടോയ്‌ലറ്റിൽ പോകാതെ, വരാനും വധുവിനും പിടിച്ച് നിൽക്കാൻ സാധിച്ചാൽ, അവരുടെ ദാമ്പത്യത്തിൽ നിലനിൽക്കുന്ന ദോഷങ്ങൾ അവസാനിക്കുമെന്നും ദമ്പതികൾക്ക് എന്നും സന്തോഷകരവും സമാധാനപരവുമായ ഒരു ജീവിതം നയിക്കാനാകുമെന്നുമാണ് പൂർവ്വികർ പറയുന്നത്.
Also Read:വയോധികന്റെ തട്ടുകട തീയിട്ടു നശിപ്പിച്ചു
ആദ്യ മൂന്ന് ദിവസങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്‌താൽ, പിന്നീടുള്ള അവരുടെ ജീവിതം സന്തോഷകരമായിരിക്കില്ലെന്നാണ് ഇവരുടെ വിശ്വാസം. മൂന്ന് ദിവസം ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത്തും സഹനവും നേടിയെടുത്താൽ ദമ്പതികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നും അവർ വിശ്വസിക്കുന്നു. മൂന്ന് ദിവസം മൂത്രമൊഴിക്കാതെ, കുളിക്കാതെ, മറ്റ് ദൈനംദിന പ്രവർത്തികൾ ഒന്നും ചെയ്യാതെ കഴിഞ്ഞു കൂടുക എത്രത്തോളം ദോഷകരവും വിഷമകരവും ആയ അവസ്ഥയാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളു.
ദൈനംദിന പ്രവർത്തികൾ ചെയ്യാൻ സാധിക്കാതെ വന്നാൽ ആദ്യ മൂന്ന് ദിവസങ്ങളിൽ വധൂവരന്മാർക്ക് അവരുടെ ജീവിതം ആസ്വദിക്കാൻ പോലും സാധിക്കില്ല എന്നതാണ് വസ്തുത. പിന്നെങ്ങനെയാണ്, സന്തോഷകരമായ ജീവിതം നയിക്കാനാകുക എന്ന് ചോദിച്ചാൽ ‘അതെല്ലാം വിശ്വാസത്തിന്റെ ഭാഗം’ എന്നാണ് ഇവരുടെ മറുപടി.
Post Your Comments