Latest NewsJobs & VacanciesIndiaNewsCareerEducation & Career

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ്: 10, 12 പാസായവർക്ക് അപേക്ഷിക്കാം, വിശദവിവരങ്ങൾ

ഡൽഹി: ഇന്ത്യൻ ആർമി എച്ച്‌ക്യു 101 ഏരിയ ഷില്ലോംഗ് സിവിലിയൻ എംടിഎസ് (മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്) മെസഞ്ചർ, സ്റ്റെനോ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന മൾട്ടി ടാസ്കിം​ഗ് സ്റ്റാഫിന്റെ ശമ്പളം 5,200 രൂപ മുതൽ 20,200 രൂപ വരെയായിരിക്കും. അതേസമയം, തെരഞ്ഞെടുത്ത സ്റ്റെനോഗ്രാഫർമാർക്ക് 25,500 രൂപയാണ് ശമ്പളം. 10, 12 പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 1, 2022.

ഒഴിവുകളുടെ വിശദവിവരങ്ങൾ;

എംടിഎസ് (മെസഞ്ചർ), ഒഴിവുകളുടെ എണ്ണം – 4. ഒബിസി – 2, എസ്‌സി – 1, ഇഎസ്എം – 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. സ്റ്റെനോ ഗ്രേഡ്-II ൽ ഒബിസി വിഭാ​ഗത്തിന് ഒരൊഴിവാണുള്ളത്. എംടിഎസ് (മെസഞ്ചർ) തസ്തികയിലേക്ക് പത്താം ക്ലാസ് പാസായ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം.

ജയിലുകളില്‍ കുറ്റവാളികളുടെ മനഃശാന്തിക്കായി ഗായത്രി-മൃത്യുഞ്ജയ മന്ത്രങ്ങള്‍ മുഴങ്ങും

സ്റ്റെനോ ഗ്രേഡ്-II – പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സിൽ കുറവോ 25 വയസ്സിൽ കൂടുതലോ ആകാൻ പാടില്ല.

തെരഞ്ഞെടുപ്പ് പ്രക്രിയ;

രേഖകളുടെ പരിശോധന
എഴുത്തു പരീക്ഷ
ക്യാരക്റ്റർ വേരിഫിക്കേഷൻ
മെഡിക്കൽ പരീക്ഷ

എന്നീ നടപടികൾക്ക് ശേഷമായിരിക്കും നിയമനം. ഓഫ്‌ലൈനായും അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം ‘ദി എസ്റ്റാബ്ലിഷ്‌മെന്റ് ഓഫീസർ , ഹെഡ്ക്വാർട്ടേഴ്‌സ് 101 ഏരിയ, പിൻ -908101 സി/ഓ 99 എപിഓ’, എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button