Latest NewsNewsLife StyleHealth & Fitness

മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ ആവണക്കെണ്ണ

ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ആവണക്കെണ്ണയ്ക്ക് സാധിക്കും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആരോഗ്യ കാര്യത്തേക്കാള്‍ അല്‍പം മുന്നിലാണ് ആവണക്കെണ്ണ. ആവണക്കെണ്ണ മുടി വളരാനും താടിയും മീശയും വളരാനും എല്ലാം ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ആവണക്കെണ്ണ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്.

പ്രധാനമായും ഏഴ് ഘട്ടമായാണ് ആവണക്കെണ്ണ ഉപയോഗിക്കേണ്ടത്. പലപ്പോഴും ഉപയോഗിക്കുന്ന വിധം അനുസരിച്ചായിരിക്കും മുഖക്കുരുവിന്റെ കാര്യത്തില്‍ കുറവ് വരുന്നത്. ആദ്യം തന്നെ മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ മുഖം വൃത്തിയാക്കണം. അതിനായി ആദ്യം വെള്ളം നല്ലതു പോലെ ചൂടാക്കുക. അതു കഴിഞ്ഞ് മുഖത്ത് നല്ലതു പോലെ ആവി പിടിയ്ക്കാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ ആവി പിടിക്കുമ്പോള്‍ മുഖത്തെ സുഷിരങ്ങള്‍ എല്ലാം തന്നെ തുറന്ന് വരുന്നു.

Read Also : അമുസ്ലിങ്ങളുടെ പേരെഴുതിയ ടീ ഷർട്ടുകൾ ധരിച്ചു പള്ളിയിൽ വരരുതെന്ന് ഉസ്താദ്, മിയ ഖലീഫ എന്നെഴുതിയാലോ എന്ന് സോഷ്യൽ മീഡിയ

അതുകഴിഞ്ഞു ആവണക്കെണ്ണ ഉപയോഗിക്കണം. മുഖത്ത് വൃത്താകൃതിയില്‍ കൈകൊണ്ട് സാവധാനം ആവണക്കെണ്ണ മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്യാൻ ശ്രദ്ധിക്കണം. 10 മിനിട്ട് മസ്സാജ് ചെയ്യുക. അതിനു ശേഷം, നല്ലതു പോലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് മുഖത്തിന് തിളക്കം നല്‍കുന്നതോടൊപ്പം മുഖക്കുരുവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനു ശേഷം, അല്‍പം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാം. അത് ചര്‍മ്മം ഡ്രൈ ആവാതെ സൂക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button