ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് അവൽ. അവല്‍ കൊണ്ട് രുചിയുള്ളതും സോഫ്റ്റുമായ അവൽ പുട്ട് തയ്യാറാക്കിയാലോ.
ചേരുവകൾ
അവൽ – ഒന്നര കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തേങ്ങ ചിരകിയത് – ഒരു കപ്പ്
Read Also : ‘മുരളീധരന്റെ ആവശ്യം സംസ്ഥാനം നികുതി കുറയ്ക്കണമെന്നാണ്, അതിനു സംസ്ഥാനമല്ലല്ലോ കേന്ദ്രമല്ലേ നികുതി കൂട്ടിയത്’
തയ്യാറാക്കുന്ന വിധം
ആദ്യം അവൽ ചെറിയ തീയിൽ എണ്ണ ചേർക്കാതെ അഞ്ച് മിനുട്ട് വറുത്തെടുക്കുക. ശേഷം തണുക്കാൻ വയ്ക്കണം. തണുത്ത് കഴിഞ്ഞാൽ മിക്സിയിൽ ഇട്ട് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കി വെള്ളം കുറച്ച് കുറച്ചായി ഒഴിച്ചു കൊടുത്തു പൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയിൽ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. അവൽ പുട്ട് തയാർ.
Post Your Comments