Latest NewsInternational

ചുഴലിക്കാറ്റ് ഭീഷണി : തൽസമയ സംപ്രേഷണത്തിനിടയിൽ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പു നൽകി കാലാവസ്ഥാ വിദഗ്ധൻ

വാഷിംഗ്ടൺ: കാലാവസ്ഥാ പരിപാടിയുടെ തത്സമയ സംപ്രേഷണത്തിനിടയിൽ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പു നൽകി കാലാവസ്ഥാ വിദഗ്ധൻ.

അമേരിക്കൻ ന്യൂസ് ചാനലായ എൻസിബി വാഷിംഗ്ടണ്ണിലെ ചീഫ് മീറ്റിയോറോളജിസ്റ്റ് ഡോ കാമെററാണ് തൽസമയ സംപ്രേഷണത്തിനിടയിൽ വീട്ടിലേയ്ക്ക് വിളിച്ച് തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കിയത്. വ്യാഴാഴ്ച രാത്രി എട്ടേ മുക്കാലോടു കൂടിയായിരുന്നു സംഭവം.

ദേശീയ കാലാവസ്ഥാ വിഭാഗത്തിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചയുടൻ, പരിപാടിക്കിടയിൽ തന്നെ കാമെറർ ചുഴലിക്കാറ്റ് കടന്നു പോകുന്ന മാപ്പ് പരിശോധിച്ചു. തന്റെ വീടിന് മുകളിലൂടെയാണ് കാറ്റിന്റെ സഞ്ചാരപഥമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഗ്രേറ്റർ വാഷിംഗ്ടണിലെ തന്റെ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പു നൽകുകയായിരുന്നു. മകനെ വിളിച്ച് വിവരം പറഞ്ഞതിനു ശേഷം, അവനോട് വേഗം താഴത്തെ നിലയിലേക്ക് പോകാനും പരിപാടി നടക്കുന്നതിനിടയിൽ കാമെറർ ആവശ്യപ്പെട്ടു. കുടുംബത്തിന് സുരക്ഷ ഉറപ്പാക്കിയ ഇദ്ദേഹത്തിന്റെ നടപടിയെ ആരാധകർ മുക്തകണ്ഠം പ്രശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button