കെയ്റോ: ലിബിയന്‍ കുടിയേറ്റക്കാര്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്ത് ആഫ്രിക്കയില്‍ നിന്ന് പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ലിബിയയില്‍ നിന്നും കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് പുറപ്പെട്ടവരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ബോട്ടില്‍ തിങ്ങിനിറഞ്ഞ രീതിയിലാണ് ആളുകളുണ്ടായിരുന്നത്. അമിത ഭാരമാണ് ബോട്ട് മുങ്ങാന്‍ കാരണമായതെന്നാണ് വിവരം. എപ്പോഴാണ് ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമല്ലെന്ന് മനുഷ്യാവകാശ ഗ്രൂപ്പിന്റെ മേധാവി ജുവാന്‍ മതിയാസ് ഗില്‍ പറഞ്ഞു. കുട്ടികള്‍ അടക്കം നൂറില്‍ അധികം കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
ബോട്ടിലുണ്ടായിരുന്ന നാല് പേരുടെ ജീവന് രക്ഷിച്ചിട്ടുണ്ട്. ഒരു എണ്ണടാങ്കറാണ് ഇവരെ രക്ഷിച്ചതെന്നാണ് വിവരം.
Post Your Comments