കൊല്ലം: വളരെ പവിത്രമായി ആഘോഷമാക്കുന്ന കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് അലങ്കോലമാക്കി പേരിലുള്ള അഭിപ്രായ വ്യത്യാസം. അച്ഛനും അമ്മയും മുൻകൂട്ടി നിശ്ചയിച്ച പേര് സന്തോഷത്തോടെയാണ് അവർ കുഞ്ഞിനിടുന്നത്. എന്നാൽ, ഒരു കുഞ്ഞിന്റെ പേരിടീലുമായി ബന്ധപ്പെട്ട ചടങ്ങിൽ മാതാവും പിതാവും കൂടി തമ്മിലടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അച്ഛൻ ഇട്ട പേര് അമ്മയ്ക്ക് സമ്മതമല്ലാതായതാണ് വഴക്കിന് കാരണമായത്. ഇതോടെ അച്ഛൻ വീട്ടുകാരും അമ്മയുടെ വീട്ടുകാരും തമ്മിൽ മുട്ടൻ വഴക്കായി.
കുഞ്ഞിന്റെ ഒരു ചെവി വെറ്റില കൊണ്ട് അടച്ച് പിടിച്ച് മറ്റെ ചെവിയിൽ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങിൽ കുട്ടിയുടെ പിതാവ് ‘അലംകൃത’ എന്ന പേര് കുട്ടിയുടെ ചെവിയിൽ വിളിക്കുന്നത് വീഡിയോയിൽ കാണാം.
എന്നാൽ, ഇത് കേട്ട ഉടൻ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങുകയും കുഞ്ഞിന്റെ ചെവിയിൽ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതേ തുടർന്നാണ് പിന്നീട് കൂട്ടത്തല്ലും ബഹളവുമുണ്ടായത്.
വീഡിയോ കാണാം:
Post Your Comments