ജ്യൂസുകള്‍ ആരോഗ്യത്തിനു വളരെ നല്ലതാണെന്നാണ് പൊതുവെ എല്ലാവരുടെയും അഭിപ്രായം. എന്നാല്‍, പായ്ക്കറ്റ് ജ്യൂസിന് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് ശാസ്ത്രഞ്ജന്മാര്‍ പറയുന്നു. 2100 പേരുടെ അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ പഠന റിപ്പോര്‍ട്ട്.
ഫലങ്ങള്‍ അതേപടി കഴിക്കുന്നവരേക്കാള്‍ 10 ശതമാനം കൂടുതലാണ് ജ്യൂസുകള്‍ അല്ലെങ്കില്‍ പായ്ക്കറ്റ് ജ്യൂസുകള്‍ ഉപയോഗിക്കുന്നവരിലെ ക്യാന്‍സര്‍ സാധ്യത. ദിവസേന 3 ഗ്ലാസ് വീതം പായ്ക്കറ്റ് ജ്യൂസ് കുടിക്കുന്നവരില്‍ വന്‍കുടലിലെ ക്യാന്‍സര്‍ അഥവാ റെക്റ്റല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പായ്ക്കറ്റ് ജ്യൂസിലെ പഞ്ചസാര തന്നെയാണ് വില്ലന്‍.
Read Also : പിതാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകൻ പിടിയിൽ
കൂടാതെ, പായ്ക്കറ്റില്‍ ആകുമ്പോഴേക്കും ജ്യൂസിന്‍റെ യഥാര്‍ത്ഥ ഗുണനിലവാരം നഷ്ടപ്പെടും എന്നതും പ്രശ്നമാണ്. ഫലവര്‍ഗങ്ങളിലെ ഫൈബര്‍, വൈറ്റമിന്‍ സി, ആന്‍റിഓക്സൈഡുകള്‍ എന്നിവ ക്യാന്‍സര്‍ വരാതെ തടയുന്നു. എന്നാല്‍, ജ്യൂസ് ആക്കുമ്പോള്‍ ഇത്തരം ഗുണങ്ങള്‍ നഷ്ടപ്പെടുന്നു. അതിനാല്‍, ഫലങ്ങള്‍ അതേപടി കഴിക്കുന്നതാണ് നല്ലത് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
Post Your Comments