വെറും അഞ്ചോ, ആറോ മിനിട്ട് കൊണ്ട് വളരെ എളുപ്പത്തിൽ ഓട്സ് കഞ്ഞി തയ്യാറാക്കാം. ഈ ഓട്സ് കഞ്ഞി പെട്ടെന്നുള്ള പ്രഭാത ഭക്ഷണം ആണ്. അത് ഏതു തിരക്കിലും കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന ഭക്ഷണമാണ്.
ഡ്രൈ ഫ്രൂട്ട്സും, മറ്റു പഴങ്ങളും ഇടുന്നത്തിനു പകരം മംഗോ പുരിയോ, അപ്പിൾ പുരിയോ, പഴം അരച്ചതോ ഓട്സ് പൊടിയിൽ ചൂടോടെയോ, തണുത്തതിനു ശേഷമോ ചേർക്കാവുന്നതാണ്.
ഇതിന്റെ പാചകത്തിനു വേണ്ട ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം
ചേരുവകൾ
1 കപ്പ് എളുപ്പത്തിൽ വേകുന്ന ഓട്സ് അല്ലെങ്കിൽ റോൾഡു ഓട്സ്
2 കപ്പ് വെള്ളവും ഒരു കപ്പ് പാലും അല്ലെങ്കിൽ 2 മുതൽ 2.5 വരെ വെള്ളം അല്ലെങ്കിൽ 2 – 2.5 കപ്പ് പാൽ
2 സ്പൂൺ പഞ്ചസാര, അല്ലെങ്കിൽ ആവശ്യത്തിന്
Read Also : ഭയമകറ്റാൻ ഭദ്രകാളീ സ്തുതി
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പാൽ ചെറിയ കട്ടി ആക്കുക. ഇത് ലഘൂകരിക്കാനായി കൂടുതൽ പാലോ വെള്ളമോ ചേർക്കാം. തേൻ ചേർക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ ചൂടോടെയോ തണുത്തതിനു ശേഷമോ ചേർക്കുക. തേൻ ചൂടാക്കിയാൽ വിഷമയമാകും. എളുപ്പത്തിൽ വേകുന്ന ഓട്സ് ഒരു കപ്പ് എടുക്കുക.
ചെറു തീയിൽ നന്നായി ഇളക്കി വെള്ളമോ പാലോ ചേർത്ത് തിളപ്പിക്കുക പഞ്ചസാര ചേർത്ത് ഇളക്കുക. ചൂടോടെയോ, തണുത്തോ, മീഡിയം ചൂടിലോ വിളമ്പുക. നുറുക്കിയ പഴങ്ങൾ ചേർക്കണമെങ്കിൽ നല്ല ചൂടിലോ, അല്ലെങ്കിൽ തണുത്തതിനു ശേഷമോ ചേർക്കുക.
Post Your Comments