KeralaLatest NewsNews

മെഡിക്കൽ, എഞ്ചിനീയറിംഗ്‌ എൻട്രൻസ് ക്രാഷ് കോഴ്സ്

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും എം.ആർ.എസുകളിലും താമസിച്ച് പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 ദിവസമാണ് പരിശീലന പദ്ധതി. തിരുവനന്തപുരം ജില്ലയിലെ സന്നദ്ധരായ മികച്ച സ്ഥാപനങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

Read Also: കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും പെൻഷനും സംബന്ധിച്ച കണക്കുകൾ ധനകാര്യ വകുപ്പിന്റെ കയ്യിൽ ഇല്ല!!

100 വിദ്യാർത്ഥികളുടെ വീതം ബാച്ചുകളിലാണ് പരിശീലനം നൽകേണ്ടത്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ അവരുടെ കഴിഞ്ഞ മൂന്നു വർഷത്തെ പെർഫോർമൻസ് റിപ്പോർട്ട് കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾ ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അയക്കണം. ഏപ്രിൽ ഏഴ് ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. വിശദ വിവരങ്ങൾക്കായി 0471-2737253 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Read Also: നീന പ്രസാദിന്റെ മോഹിനിയാട്ട വിവാദം: മുദ്രാവാക്യങ്ങള്‍ വേദനിപ്പിച്ചു, അഭിഭാഷകരുടെ സമരത്തെ വിമർശിച്ച് ജഡ്ജി കലാം പാഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button