തിരുവനന്തപുരം: സഹകരണ വകുപ്പ് ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന് പരാതി. സഹകരണ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 27നു നടത്തിയ സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷ നടക്കുന്ന സമയം തന്നെ യൂട്യൂബില്‍ അപ് ലോഡ് ചെയ്‌തെന്നാണ് ആക്ഷേപം. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
93 കേന്ദ്രങ്ങളിലായി 2:30 മുതല്‍ 4:30 വരെയായിരുന്നു പരീക്ഷ നടന്നത്. പക്ഷെ, 3:30നു തന്നെ ചോദ്യപേപ്പര്‍ അപ് ലോഡ് ചെയ്തതായി ഉദ്യോഗാര്‍ത്ഥികള്‍ കണ്ടെത്തി. പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങളും യൂട്യൂബ് ചാനലില്‍ വന്നെന്നാണ് ആരോപണം. പരീക്ഷയുടെ തലേദിവസം പണം വാങ്ങി ചോദ്യപേപ്പര്‍ പുറത്തുവിട്ടെന്നും ആരോപണമുണ്ട്.
read also: ദുബായ് എക്സ്പോ 2020 ന് പരിസമാപ്തി: സന്ദർശകരുടെ എണ്ണം 24 ദശലക്ഷം കവിഞ്ഞു
അറുപതിനായിരത്തിലേറെ ആളുകളാണ് ഈ പരീക്ഷയെഴുതിയത്. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ വീണ്ടും നടത്തണമെന്നും ചിലർ ആവശ്യപ്പെടുന്നു. സംഭവത്തില്‍ സഹകരണ സര്‍വീസ് ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments