Latest NewsIndia

ഇൻസ്റ്റഗ്രാം സൗഹൃദം: ബെംഗളുരുവില്‍ നഴ്‌സിനെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തു, ഇതരസംസ്ഥാന നീന്തൽ താരങ്ങൾ അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവതിയെ മാര്‍ച്ച് 24 ന് രാത്രി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചാണ് അതിക്രമത്തിന് ഇരയാക്കിയത്.

ബെംഗളൂരു: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട നഴ്‌സിനെ വിളിച്ചു വരുത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ നീന്തല്‍ താരങ്ങള്‍ കസ്റ്റഡിയില്‍. സംസ്ഥാന, ദേശീയ തലത്തില്‍ മികവ് തെളിയിച്ച, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ പരിശീനത്തിന് എത്തിയ, ഡല്‍ഹി, ഹരിയാന സ്വദേശികളായ ദേവ് സരോഹ, രജത്ത്, ശിവ് റാണ, യോഗേഷ് കുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ, വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവതിയെ മാര്‍ച്ച് 24 ന് രാത്രി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചാണ് അതിക്രമത്തിന് ഇരയാക്കിയത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍  ഒന്നിന് പിറകെ ഒന്നായി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് മാര്‍ച്ച് 25 ന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

പൊലീസ് പിടിയിലായ ശിവ് റാണ, രജത്ത് എന്നിവര്‍ സംസ്ഥാന തല മത്സരങ്ങളില്‍ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഹരിയാനയ്ക്കായി ദേശീയ ചാമ്പ്യൻഷിപ്പില്‍ ഉള്‍പ്പെടെ മത്സരരംഗത്ത് ഇറങ്ങിയിട്ടുള്ളവരാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശീയ ടീമിലേക്ക് പ്രവേശനം നേടുന്നതിനായുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. ശൈത്യകാലത്ത് ഉത്തരേന്ത്യയിലെ നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ അടച്ചിടുന്ന സാഹചര്യത്തിലാണ് ഇവര്‍ പരിശീലനത്തിലായി ബെംഗളൂരുവിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button