ജെറുസലേം: ഇസ്രായേലിൽ വീണ്ടും ഭീകരാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ്, ഇന്ന് നടന്നതെന്നാണ് റിപ്പോർട്ട്. ഇസ്രായേലിലെ ടെൽ അവീവിലായിരുന്നു ഭീകരാക്രമണം. ഒരു വാഹനത്തിലെത്തിയ അക്രമി, തോക്കെടുത്ത് ജനൽ വഴി തുടരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ വഴിയിലാണ് വെടിയേറ്റ് മരിച്ചുവീണത്. മറ്റൊരാൾ വാഹനത്തിനകത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു.
അതേസമയം, കഴിഞ്ഞ ചൊവ്വാഴ്ചയും ഞായറാഴ്ചയുമായി ആറ് പേരാണ് ഭീകരാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന്, ഇസ്രായേൽ സുരക്ഷാ സേന അതീവ ജാഗ്രതയിലായിരുന്നു. തുടരെയുണ്ടാകുന്ന ഭീകരാക്രമണങ്ങൾ ജനങ്ങളിൽ ഭീതി നിറച്ചിരിക്കുകയാണ്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഭീകരാക്രമണത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ അപലപിച്ചു.
Post Your Comments