Latest NewsNewsLife StyleHome & Garden

അർബുദം തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

അർബുദം ഇന്ന് പലരും നേരിടുന്ന ഒരു രോഗാവസ്ഥയാണ്. അർബുദം എന്ന് കേൾക്കുമ്പോൾ പേടിക്കേണ്ട ആവശ്യമില്ല. ആഹാരശൈലിയിൽ അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ജീവിതശൈലി രോഗമായ അർബുദത്തെ അകറ്റിനിർത്താൻ കഴിയുന്നതാണ്. വെളുത്തുള്ളി, തക്കാളി, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളുടെ ഉപയോഗത്തിലൂടെ ഒരു പരിധിവരെ അർബുദത്തെ നിയന്ത്രിക്കാൻ കഴിയുന്നതാണ്.

പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രോസ്‌ട്രേറ്റ് ക്യാന്‍സറിനെ തടുക്കാന്‍ കഴിയുന്ന പച്ചക്കറിയാണ് തക്കാളി. തക്കാളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത 20 ശതമാനമായി കുറയുമെന്നാണ് പഠനം. ചര്‍മ്മ സംരക്ഷണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി. സര്‍വരോഗ സംഹാരിയെന്നാണ് വെളുത്തുള്ളി പൊതുവേ അറിയപ്പെടുന്നത്.

Read Also : വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരും: അറിയിപ്പുമായി ഒമാൻ സുപ്രീം കമ്മിറ്റി

ആന്റിബയോട്ടിക്കുകളെക്കാള്‍ കരുത്തനായ അണുനാശിനിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ഗന്ധം അര്‍ബുദത്തിന് കാരണമായ അണുക്കളുടെ വ്യാപനത്തെ തടയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെളുത്തുള്ളി കൂടുതല്‍ കഴിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത പകുതിയോളം തടയാനാകും. ക്യാന്‍സറിന് പുറമേ, അമിതവണ്ണം, ദഹനം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നത്തിനും വെളുത്തുള്ളി ഫലപ്രദമാണ്.

ക്യാരറ്റിലെ കരാറ്റിനോയ്ഡ് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എന്നതിന് അപ്പുറം ക്യാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഗൃഹവൈദ്യത്തില്‍ മഞ്ഞളിന്റെ സ്ഥാനം വളരെയേറെ വലുതാണ്. മഞ്ഞളിലെ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകമാണ് കുര്‍കുമിന്‍. ഇതിന് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാപനവും തടയാന്‍ സാധിക്കും. ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള മറ്റൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. അതില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ക്യാന്‍സര്‍ പ്രതിരോധിക്കുന്ന ഘടകങ്ങള്‍. വായിലെ അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ള ഒന്നാണ് ഗ്രീൻടീ. ആരോഗ്യകരമായ കോശങ്ങളെ സംരക്ഷിക്കുകയും അര്‍ബുദ കോശങ്ങളെ തടയുകയും ചെയ്യുന്ന ഗ്രീന്‍ ടീ ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച പാനീയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button