റിയോഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീന നാളെ ഇക്വഡോറിനെ നേരിടും. ഖത്തര്‍ ലോകകപ്പിന് അര്‍ജന്‍റീന നേരത്തെ, യോഗ്യത നേടിയിരുന്നു. തോല്‍വിയറിയാതെ 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്‍റീന, ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ ബ്രസീലിന് പുറകില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.
യോഗ്യതാ മത്സരങ്ങളില്‍ 11 ജയവും അഞ്ച് സമനിലകളുമാണ് അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത്. യോഗ്യതാ പോരാട്ടങ്ങളില്‍ ഇതുവരെ 26 ഗോളുകള്‍ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിയ അര്‍ജന്‍റീന ഏഴ് ഗോളുകള്‍ മാത്രമെ വഴങ്ങിയുള്ളു. കഴിഞ്ഞ മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്‍റീന തകര്‍ത്തത്.
നികോ ഗോൺസാലസ്, ഏഞ്ചൽ ഡി മരിയ, ലയണൽ മെസി എന്നിവരാണ് അർജന്‍റീനയ്ക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ 35-ാം മിനിറ്റിൽ നികോ ഗോൺസാലസ് അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടി. മികച്ച പന്തടക്കത്തോടെ കളിച്ച അർജന്റീന വെനസ്വേലയുടെ ഗോൾ മുഖത്ത് നിരവധി അവസരങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും ഗോൾ നേടാനായില്ല. എന്നാൽ, രണ്ടാം പകുതിയിലെ 79-ാം മിനിറ്റിൽ ഏഞ്ചൽ ഡി മരിയ ലീഡുയർത്തി.
Read Also:- മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികള്‍!
82-ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെ സൂപ്പർ താരം മെസി പട്ടിക പൂർത്തിയാക്കി. അർജന്‍റീന നേരത്തെ തന്നെ, ലോകകപ്പ് യോഗ്യത നേടിയിരുന്നു. ലോകകപ്പിന് മുമ്പ് സ്വന്തം മണ്ണിൽ അർജന്‍റീനയുടെ അവസാന പോരാട്ടം കാണാൻ ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്.
Post Your Comments