മനുഷ്യര്‍ കടക്കെണിയില്‍ കുടുങ്ങിപ്പോയാല്‍ അത് ചിലന്തിവലയ്ക്കുള്ളില്‍പ്പെട്ട പ്രാണിയുടെ അവസ്ഥപോലെയാകും. ‘താന്‍ പാതി ദൈവം പാതി’ എന്നല്ലേ പ്രമാണം. അതിനാല്‍ സ്വന്തം അദ്ധ്വാനവും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിലേതൊരു കടക്കെണിയില്‍നിന്നും വളരെ വേഗം മോചിതരാകാന്‍ സാധിക്കും.ലക്ഷ്മി നരസിംഹമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് നിത്യവും സന്ധ്യനേരത്ത് നിലവിളക്കില്‍ ദീപം അലങ്കരിച്ച് അതിന് മുന്നില്‍ വ്രതശുദ്ധിയോടെയിരുന്ന് ”ഋണമോചന ശ്രീലക്ഷ്മീ നരസിംഹ സ്‌തോത്രം 18 പ്രാവശ്യം ജപിച്ചാല്‍ തീര്‍ച്ചയായും അത്ഭുത ഫലം ലഭിക്കും.
ഒരു ഗുരുവില്‍ നിന്നും മന്ത്രം ഉപദേശമായി സ്വീകരിച്ച് ജപിച്ചാല്‍ വളരെ ഉത്തമമാണ്. ജപം ഒരു വ്യാഴാഴ്ച ദിനം ആരംഭിക്കണം.
”ഋണമോചന ശ്രീ ലക്ഷ്മീ നൃസിംഹ സ്‌തോത്രം”
1. ദേവതാ കാര്യസിദ്ധ്യാര്‍ത്ഥം സഭാസ്തംഭ സമുദ്ഭവം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
2. ലക്ഷ്മ്യാ ലിംഗിത വാമാംഗം ഭക്താനാം വരദായകം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
3. ആന്ത്രമാലാധരം ശംഖ ചക്രാബ്ജായുധ ധാരിണം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
4. സ്മരണാത് സര്‍വ്വ പാപഘ്‌നം കദ്രൂജ വിഷനാശനം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
5. സിംഹനാദേന മഹതാ ദിഗ്ദന്തി ഭയനാശനം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണ മുക്തയേ
6. പ്രഹ്‌ളാദവരദം ശ്രീശം ദൈത്യേശ്വര വിദാരിണം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ
7. ക്രൂരഗ്രാഹൈര്‍ പീഡിതാനം ഭക്താനാമഭയ പ്രദം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ.
8. വേദ വേദാന്ത യജ്‌ഞേശം ബ്രഹ്മരുദ്രാദി വന്ദിതം
ശ്രീനൃസിംഹം മഹാവീരം നമാമി ഋണമുക്തയേ!
Post Your Comments