KeralaLatest NewsNews

‘സർക്കാരിന് സർവ്വേ നടത്താം’: സിൽവർ ലൈൻ പദ്ധതിയിൽ പച്ചക്കൊടി കാണിച്ച് ഹൈക്കോടതി

സിൽവർ ലൈൻ പ്രത്യേക പദ്ധതിയാണെന്നും ഭൂമി ഏറ്റെടുക്കലിന് കേന്ദ്രാനുമതി വേണമെന്നുമുള്ള ഹർജിക്കാരുടെ വാദവും കോടതി നിരസിച്ചു.

കൊച്ചി: സിൽവർ ലൈനിന് ഭൂമി ഏറ്റെടുക്കാനും സർവേ നടത്താനും സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. സർവേ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹർജികൾ ഹൈക്കോടതി തള്ളി. സിൽവർ ലൈൻ പ്രത്യേക പദ്ധതിയാണെന്നും ഭൂമി ഏറ്റെടുക്കലിന് കേന്ദ്രാനുമതി വേണമെന്നുമുള്ള ഹർജിക്കാരുടെ വാദവും കോടതി നിരസിച്ചു.

Read Also: കശ്മീർ ഫയൽസിന്റെ ടിക്കറ്റ് വിതരണം ചെയ്യുന്നത് പോലെ പെട്രോളടിക്കാനുള്ള ടിക്കറ്റും വിതരണം ചെയ്യണം: രാജസ്ഥാന്‍ മന്ത്രി

സിൽവർ ലൈൻ പ്രത്യേക പദ്ധതിയല്ലെന്നും കോടതി വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കലും സർവേയും തടയണമെന്നാവശ്യപ്പെട്ട് കോട്ടയം ഏറ്റുമാനൂർ – നീണ്ടൂർ വില്ലേജുകളിലെ അഞ്ച് സ്ഥലമുടമകൾ സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസ് എൻ.നഗരേഷ് തള്ളിയത്. സിൽവർ ലൈൻ സർവേയ്ക്ക് സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടറേയും സ്പെഷ്യൽ തഹസീൽദാർമാരേയും ചുമതലപ്പെടുത്തി 2021 ഓഗസ്റ്റ് 18 ന് ഇറക്കിയ ഉത്തരവും സർക്കാർ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button