Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ ആസ്തി കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍,സ്വന്തമായി നാല് ആഢംബര വീടുകളും കോളേജുകളും

ഗ്വാളിയോര്‍: പതിനായിരം രൂപ മാസ വരുമാനമുള്ള പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ കോടികളുടെ ആസ്തി കണ്ട് ഞെട്ടിയിരിക്കുകയാണ് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍. മധ്യപ്രദേശിലെ സ്‌കൂള്‍ അദ്ധ്യാപകന്‍, അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്.

Read Also :അനാവശ്യമായ 48 മണിക്കൂർ പണിമുടക്കും കെ റെയിൽ വിവാദവും ഇല്ലായിരുന്നെങ്കിൽ അടുത്ത ലോകസഭയിൽ ഇടതിന് 17 സീറ്റ്: സന്തോഷ്

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അദ്ധ്യാപകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മാസം, കേവലം 10400 ശമ്പളം കൈപ്പറ്റുന്ന മഹാരാജ്പുരയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായ പ്രശാന്ത് പര്‍മറിന്റെ ആസ്തി കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിയിരിക്കുകയാണ്. ഇയാള്‍ക്ക് നാല് കോളേജുകളും, നാല് ആഢംബര വീടുകളും ഉണ്ടെന്ന് റെയ്ഡില്‍ കണ്ടെത്തി.

പ്രശാന്ത് പര്‍മര്‍ 2006 മുതലാണ് സ്‌കൂളില്‍ ജോലിക്ക് ചേര്‍ന്നത്. എന്നാല്‍, കുറഞ്ഞ ശമ്പളത്തില്‍ ജോലി നോക്കുന്ന ഇയാള്‍ക്ക് ഗ്വാളിയോര്‍ നഗരത്തില്‍ കോടിക്കണക്കിന് മൂല്യമുള്ള വസ്തുക്കള്‍ എങ്ങനെ സ്വന്തമാക്കാനായി എന്ന് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാര്‍ഷിക കുടുംബത്തിലെ അംഗമായ ഇയാള്‍ക്ക് പരമ്പരാഗതമായി കിട്ടിയ സ്വത്തല്ല ഇതെന്നതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. ഗ്വാളിയോറില്‍ അദ്ധ്യാപകന്റെ പേരില്‍ രണ്ട് കല്യാണ മണ്ഡപങ്ങളും, ഒരു വാണിജ്യ സമുച്ചയവും, സ്‌കൂളും കോളേജുകളും സ്വന്തമായി ഉണ്ട്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളും സ്‌കൂളുകളുടെ ഉടമകളാണ്.

പരിശോധന നടത്തിയ ഒരു വീട്ടില്‍ നിന്നും 36 ലക്ഷം രൂപയുടെ ആഭരണങ്ങളും 7.5 ലക്ഷം രൂപയും കണ്ടെടുത്തു. പ്രശാന്ത് പര്‍മറിന്റെ ഉടമസ്ഥതയിലുള്ള കോളേജുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടോയെന്നും, എന്ത് അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതെന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഉദ്ദേശം 2.13 കോടി രൂപയുടെ സ്വത്ത് ഇയാളുടെ ഉടമസ്ഥതയില്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button