തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത് പണിമുടക്ക് മാത്രമാണ്, ഹര്‍ത്താലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കടകള്‍ തുറന്നിരുന്നാല്‍ അടപ്പിക്കേണ്ടതില്ല. സമരക്കാരെ പ്രകോപിപ്പിക്കുന്ന സാഹചര്യം വ്യാപാരികളും ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു. പണിമുടക്ക് സര്‍ക്കാര്‍ സ്പോണ്‍സേഡല്ല, ശമ്പളമില്ലെങ്കിലും സമരം ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയാറാകണം. ഡയസ്നോണ്‍ പ്രഖ്യാപനം കോടതി ഉത്തരവിനെ തുടര്‍ന്നാണ്. കോടതിയുടെ സമരത്തിലെ ഇടപെടല്‍ ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. നാവടക്കൂ പണിയെടുക്കൂ എന്ന നിലപാടാണ് കോടിതിയുടേതെന്നും കോടിയേരി വിമർശിച്ചു.
നേരത്തെ, ഹൈക്കോടതി ബന്ദും പിന്നാലെ ഹർത്താലും നിരോധിച്ചെന്നും ഇപ്പോൾ, സർക്കാർ ജീവനക്കാരുടെ സമരം പണിമുടക്കും നിരോധിച്ചെന്ന് കോടിയേരി പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന ഉത്തരവുകൾ വരുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നിലപാടുകൾ പുന:പരിശോധിക്കാൻ ജുഡീഷ്യറി തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാർക്കെതിരെ തൊഴിലാളികൾ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അംഗീകാരത്തോടെയായിരുന്നുവോ എന്ന് അദ്ദേഹം ചോദിച്ചു.
അതുകൊണ്ട്, സർക്കാർ ജീവനക്കാർ ചെയ്യേണ്ടത് അവർക്ക് ഒരു ദിവസത്തെ വേതനം നഷ്ടപ്പെടും എന്ന് കണക്കാക്കികൊണ്ട് പണി മുടക്കുകയാണെന്ന് കോടിയേരി കൂട്ടിച്ചേർത്തു. പണിമുടക്ക് ദിവസം നമുക്ക് ശമ്പളമുണ്ടാകില്ല എന്ന ബോധത്തിലേക്ക് സർക്കാർ ജീവനക്കാർ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments