Latest NewsSaudi ArabiaNewsInternationalGulf

മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത ജീവനക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി അറേബ്യ

റിയാദ്: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ഹെൽത്ത് ഇൻഷൂറൻസില്ലാത്ത ജീവനക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി അറേബ്യ. ഇൻഷുറൻസ് കൗൺസിലുമായി സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച് ഓരോ ജീവനക്കാരനും 2000 റിയാൽ മുതൽ 20000 റിയാൽ വരെയാണ് പിഴ ഈടാക്കുക. സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ഇൻഷുറൻസ് പുതുക്കണമെങ്കിൽ എല്ലാ ജീവനക്കാർക്കും ഇൻഷൂറൻസ് ഉണ്ടാകണമെന്ന ചട്ടവും നിലവിലുണ്ട്.

Read Also: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന്റെ കാരണം മറനീക്കി പുറത്തുവന്നു

സ്ഥാപനത്തിൽ ആർക്കൊക്കെ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്നത് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. ഇതിനായി സ്ഥാപനങ്ങളെ സൗദി ഇൻഷുറൻസ് അതോറിറ്റിയായ കൗൺസിൽ ഓഫ് കോ ഓപറേറ്റീവ് കൗൺസിലുമായി ബന്ധിപ്പക്കുന്ന നടപടി പുരോഗമിക്കുകയാണ്. ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെങ്കിൽ തൊഴിലുടമക്കെതിരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

51 ൽ അധികം ജീവനക്കാരുള്ള എ കാറ്റഗറി സ്ഥാപനങ്ങൾക്ക് ഒരാൾക്ക് ഇരുപതിനായിരം റിയാൽ വീതവും, 11 മുതൽ 50 വരെ ജീവനക്കാരുള്ള ബി കാറ്റഗറി സ്ഥാപനങ്ങളിൽ 5000 റിയാലും, പത്തിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 2000 റിയാലുമാണ് പിഴ ചുമത്തുക.

Read Also: കമ്മ്യൂണിസ്റ്റ് ഭരണം മുടിച്ച നാട്ടിൽ നിന്നും ഗതികിട്ടാതെ ഇവിടേക്കെത്തിയ അന്യസംസ്ഥാനക്കാരാണ് സമരം ചെയ്യേണ്ടത്, കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button