Latest NewsIndiaNews

ഓഹരി വിപണിയില്‍ കുതിച്ച് അദാനി ഗ്രൂപ്പിന്റെ അദാനി പവര്‍

മുംബൈ: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് നടത്തി അദാനി ഗ്രൂപ്പിന്റെ അദാനി പവര്‍. രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ താപവൈദ്യുതി വിതരണക്കാരായ അദാനി പവര്‍ ചൊവ്വാഴ്ച മാത്രം 12 ശതമാനം നേട്ടമാണ് ഓഹരി വിപണിയില്‍ കരസ്ഥമാക്കിയത്.

Read Also : കമ്മ്യൂണിസ്റ്റ് ഭരണം മുടിച്ച നാട്ടിൽ നിന്നും ഗതികിട്ടാതെ ഇവിടേക്കെത്തിയ അന്യസംസ്ഥാനക്കാരാണ് സമരം ചെയ്യേണ്ടത്, കുറിപ്പ്

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍, കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 170 രൂപയാണ് അദാനി പവര്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് ദിവസമായി, ഓഹരി വില ഉയര്‍ന്ന് തന്നെയായിരുന്നു. ഏകദേശം 37 ശതമാനം വളര്‍ച്ച ഒരാഴ്ച കൊണ്ട് നേടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്.

ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ താപനിലയങ്ങളില്‍ നിന്നും പ്രതിവര്‍ഷം പതിനായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് അദാനി പവര്‍ ഉത്പാദിപ്പിക്കുന്നത്. മഹാമാരിയുടെ ആഘാതത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നഷ്ടം നേരിട്ടിരുന്നു. എങ്കിലും, 2021-22 വര്‍ഷത്തില്‍ കമ്പനി വലിയ തോതിലാണ് വളര്‍ച്ച നേടിയത്. ഇപ്പോള്‍, കമ്പനിയുടെ ആറ് സബ്സീഡിയറി യൂണിറ്റുകളെ ലയിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button