ഗര്‍ഭകാലത്ത് കാലുവേദന സര്‍വസാധാരണമാണ്. ശരീരഭാരം വര്‍ധിക്കുന്നതാണ് കാലുവേദനയുടെ ഒരു പ്രധാനകാരണം. ഗര്‍ഭിണികള്‍ കാല്‍ വേദന ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍.
കാലിന്‍മേല്‍കാല്‍ കയറ്റി വെച്ച് ഇരിക്കരുത്. ഇങ്ങനെ ഇരുന്നാല്‍ രക്തപ്രവാഹം തടസപ്പെടുകയും കാലുവേദന വര്‍ദ്ധിക്കുകയും ചെയ്യും.
Read Also : ഒട്ടകത്തിന്റെ വില 14 കോടി രൂപ: സൗദി ചരിത്രത്തില്‍ ഇതാദ്യം
ഗര്‍ഭിണികള്‍ ഹൈഹീല്‍ ചെരുപ്പ് ഉപയോഗിക്കുന്നത് കാലുവേദന വര്‍ധിപ്പിക്കും. കാത്സ്യത്തിന്റെ അളവ് കൂടുന്നതും കാലുവേദന വര്‍ധിപ്പിക്കും. മലര്‍ന്നു കിടക്കുന്നതും കാല്‍ വേദന വര്‍ധിപ്പിക്കും
കിടക്കും മുമ്പ് കാല്‍ ചുടുവെള്ളത്തില്‍ ഇറക്കി വയ്ക്കുന്നത് രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് കാലുവേദന കുറയ്ക്കും. ഇടതുവശം ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതു കാലുവേദന കുറയ്ക്കാന്‍ നല്ലതാണ്.
Post Your Comments