ഇസ്ലാമാബാദ് : തന്റെ പ്രധാനമന്ത്രി സ്ഥാനം തെറിക്കുമെന്നുറപ്പായതോടെ, പുതിയ അടവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുമെന്ന് വ്യക്തമായതോടെയാണ്, ഭീഷണിയുമായി ഇമ്രാന്‍ രംഗത്ത് എത്തിയത്. തന്നെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിദേശ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നും, അതിന്റെ രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്നുമാണ് ഇമ്രാന്‍ അവകാശപ്പെടുന്നത്. ഇസ്ലാമാബാദില്‍ നടന്ന റാലിയിലാണ് പാക് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
Read Also : ഹിജാബില്ലാതെ പരീക്ഷ എഴുതാനാകില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍
‘എല്ലാ തരത്തിലും പാകിസ്ഥാനേക്കാള്‍ മുന്നില്‍ ഇന്ത്യയെത്താന്‍ കാരണം, മുപ്പത് വര്‍ഷം രാജ്യം ഭരിച്ചുമുടിച്ച മുന്നണികളാണ്. തനിക്കോ തന്റെ സര്‍ക്കാരിനോ ജീവന്‍ നഷ്ടമായാലും പ്രതിപക്ഷത്തെ അഴിമതിക്കാരോട് ഒരിക്കലും ക്ഷമിക്കില്ല. കഴിഞ്ഞ 30 വര്‍ഷമായി ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് (എന്‍ആര്‍ഒ) ഉപയോഗിച്ച് അഴിമതിക്കാരായ ആ കൊള്ളക്കാര്‍ പരസ്പരം സംരക്ഷിക്കുന്നത് തുടരുകയാണ്, അത് ഇനി അനുവദിക്കില്ല’, ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
Post Your Comments