ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുഖ്യമായും പോഷകങ്ങള്‍ കുറയുന്നതും താരന്‍ പോലുള്ള പ്രശ്‌നങ്ങളും മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിൽ അകറ്റാൻ പരമ്പരാഗതമായ രീതികൾ ഏറെ ഗുണം ചെയ്യും.
വെള്ളത്തിലിട്ടു കുതിര്‍ത്ത 1 ടേബിള്‍ സ്‌പൂണ്‍ ഉലുവയും കുരു കളഞ്ഞെടുത്ത ഒരു നെല്ലിക്കയും 2 ടേബിള്‍ സ്‌പൂണ്‍ തേങ്ങാപ്പാലില്‍ ചേര്‍ത്തരച്ച് തലയിലും മുടിയറ്റം വരെയും തേച്ചു പിടിപ്പിക്കണം. 15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു തല കഴുകണം. ഈ ചികിത്സ മുടികൊഴിച്ചിലിന് ഏറെ ഫലപ്രദമാണ്.
Read Also : സംസ്ഥാനത്ത് സർക്കാർ അനാസ്ഥ തുടരുന്നു, സമരം നാലാം ദിവസം, പൊറുതി മുട്ടി പൊതുജനം
തേങ്ങാപ്പാലില്‍ വൈറ്റമിന്‍ ഇയും, ആന്‍റിഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ വൈറ്റമിന്‍ സിയും ധാരാളമുണ്ട്. ഉലുവയിലെ ഘടകങ്ങളും മുടിവേരുകളെ വളരാന്‍ സഹായിക്കുന്ന ഒന്നാണ്.
Post Your Comments