Latest NewsNewsInternational

132 യാത്രക്കാരുമായി പറന്ന ചൈനീസ് വിമാനം തകർന്നതിൽ ദുരൂഹത: രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ദിവസങ്ങൾക്ക് ശേഷം

ബെയ്ജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ എംയു 5735 എന്ന വിമാനം തകർന്നു വീണ സംഭവത്തിൽ അടിമുടി ദുരൂഹത. പൈലറ്റ് അടക്കം വിമാനത്തിലുണ്ടായിരുന്ന 132 യാത്രികരും കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ യാത്ര ചെയ്തിരുന്നവരിൽ മൂന്ന് പേരുടെ പേര് വിവരങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഇത് ദുരൂഹത വർധിപ്പിക്കുന്നു. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞാണ് വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്.

Also Read:ഐപിഎല്ലില്‍ പതിയെ തുടങ്ങുന്ന ടീമാണ് മുംബൈ, ടൂര്‍ണമെന്റ് ജയിക്കേണ്ടത് എങ്ങനെയാണെന്ന് അവർക്കറിയാം: ഗവാസ്കർ

ആദ്യത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയപ്പോൾ തന്നെ അപകടത്തിൽ ദുരൂഹതയുണ്ടെന്ന റിപ്പോർട്ടുകൾ ഉയർന്നിരുന്നു. ഇപ്പോൾ, രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെടുക്കുമ്പോൾ ദുരൂഹത സാധ്യത ഊട്ടി ഉറപ്പിക്കുകയാണ്. വിമാനം അമിത വേഗതയില്‍ സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിമാനം തകര്‍ന്ന് വീണത്. കുന്‍മിംഗില്‍ നിന്നും ഗുംഗ്‌ഷോവിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

അപകടത്തില്‍ എല്ലാവരും മരിച്ചതായി ആദ്യ ദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ, ചൈന ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആകെ 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും അപകടത്തില്‍ മരിച്ചതായി വ്യോമയാന മന്ത്രാലയം ശനിയാഴ്ച അറിയിക്കുകയായിരുന്നു. മരിച്ചയാളുകളില്‍, 120 പേരുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button