
ബഹ്റിന്‍: എഎഫ്‌സി കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ബെലാറൂസിനെ നേരിടും. ബഹ്റിനിൽ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. വിസ തടസം കാരണം ആദ്യ മത്സരം നഷ്‌ടമായ ഇന്ത്യൻ താരങ്ങള്‍ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. അതിനാൽ, ടീമിൽ മാറ്റം ഉറപ്പാണ്. കൂടുതല്‍ യുവ താരങ്ങള്‍ക്ക് ഇഗോര്‍ സ്റ്റിമാക് അവസരം നല്‍കിയേക്കും.
എഎഫ്സി കപ്പിന്‍റെ യോഗ്യതാ റൗണ്ടിൽ ഹോങ്കോംഗ്, കംപോഡിയ, അഫ്‌ഗാനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ബുധനാഴ്‌ച ബഹ്റിനിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. 88-ാം മിനിറ്റ് വരെ ബഹറിനെ 1-1സമനിലയില്‍ പിടിച്ച ഇന്ത്യയെ ഹുമൈദാന്‍ നേടിയ ഗോളിലൂടെ ആതിഥേയര്‍ മറികടക്കുകയായിരുന്നു. മത്സരത്തിൽ മലയാളി താരം വിപി സുഹൈർ അരങ്ങേറ്റം കുറിച്ചിരുന്നു.
Read Also:- ആ ടീം കിരീടം നേടിയാല്‍ അത് വലിയ അത്ഭുതമായിരിക്കും: സുനില്‍ ഗവാസ്‌കര്‍
ഇന്ത്യയുടെ സാധ്യത ഇലവൻ: ഗുർപ്രീത് സിംഗ് സന്ധു, റോഷൻ സിംഗ്, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, പ്രീതം കോട്ടാൽ, ബിപിൻ സിംഗ്, പ്രോണയ് ഹാൽഡർ, ജീക്സൺ സിംഗ്, വിപി സുഹൈർ/അനികേത് ജാദവ്, മൻവീർ സിംഗ്, ലിസ്റ്റൺ കൊളാക്കോ.
Post Your Comments