Latest NewsIndiaNews

എത്ര തവണ എംഎൽഎ ആയാലും ഒരു ടേർമിലെ പെൻഷൻ മാത്രമേ കൊടുക്കൂ: നൂതന ആശയത്തിലൂടെ കോടികൾ ലാഭിക്കാൻ പഞ്ചാബ്

പുതിയ തീരുമാനത്തിലൂടെ, മുൻ എം.എൽ.എമാർക്ക് ഇനി മുതൽ 75,000 രൂപയോളം മാത്രമാണ് മാസം തോറും പെൻഷൻ ഇനത്തിൽ ലഭിക്കുക.

മോഹാലി: ഭരണത്തിലേറി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, ധനനഷ്ടം ഉണ്ടാക്കുന്ന സംസ്ഥാനത്തിന്റെ പതിവ് രീതികളെ മാറ്റിമറിച്ച് പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. എം.എൽ.എമാരുടെ പെന്‍ഷന്‍ രീതി അഴിച്ചു പണിത് സംസ്ഥാന ഖജനാവിന് വന്‍തോതില്‍ പണം ലാഭിക്കാനാണ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം പഞ്ചാബ് സർക്കാർ ഇനി മുതൽ മുൻ എം.എൽ.എമാര്‍ക്ക് ഒരു ടേർമിലെ പെന്‍ഷന്‍ മാത്രമാണ് നല്‍കുക.

Also read: ‘ഒരു ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിൽ’: മന്ത്രി കെ രാജൻ

‘നിലവില്‍ മുൻ എം.എൽ.എമാർക്ക് പെൻഷൻ നൽകാൻ ആയിരത്തിലേറെ കോടി രൂപയാണ് സർക്കാർ ചിലവഴിക്കുന്നത്. പുതിയ തീരുമാനം വഴി ഈ ഭീമൻ തുക ലാഭിക്കാന്‍ ഖജനാവിന് കഴിയും’ പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നും നാലും തവണ എം.എൽ.എ ആയവർക്ക് എല്ലാ ടേർമുകളിലെയും പെൻഷൻ സർക്കാരുകൾ നൽകി വരികയായിരുന്നു. പല മുന്‍കാല എം.എല്‍.എമാരും ഈ വകുപ്പിൽ ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും വാങ്ങുന്നത്. പുതിയ തീരുമാനത്തിലൂടെ, മുൻ എം.എൽ.എമാർക്ക് ഇനി മുതൽ 75,000 രൂപയോളം മാത്രമാണ് മാസം തോറും പെൻഷൻ ഇനത്തിൽ ലഭിക്കുക. എത്ര തവണ എം.എല്‍.എയായി എന്നത് പെൻഷൻ വർദ്ധിപ്പിക്കാൻ ഒരു മാനദണ്ഡമാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button