Latest NewsKeralaCinemaMollywoodNewsEntertainment

‘നിവിൻ പോളിയുടെ വൈബുള്ള ആളെ കെട്ടണമെന്ന് ആഗ്രഹമുണ്ട്’: പുതിയ ആഗ്രഹവുമായി ഗായത്രി സുരേഷ്

കൊച്ചി: നടൻ നിവിൻ പോളിയുടെ വൈബ് ഉള്ള ആളെ കെട്ടണം എന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ്. നിവിൻ വളരെ കോമഡിയാണെന്ന് താരം പറയുന്നു. ഒരുമിച്ചഭിനയിച്ച സഖാവ് എന്ന സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവങ്ങൾ നടി ഓർത്തെടുക്കുകയും ചെയ്തു. എസ്കേപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചില യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് താരം നിവിനെ കുറിച്ച് തുറന്നു പറഞ്ഞത്.

‘നിവിൻ ഭയങ്കര കോമഡിയാണ്. അടിപൊളി മനുഷ്യനാണ്. കണ്ടാൽ തന്നെ അറിയാം നിവിൻ നല്ലൊരു മനുഷ്യനാണെന്ന്. പ്രണവിനെ കൂടാതെ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ, നിവിൻ എന്നാകും എന്റെ ഉത്തരം. നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്. ആ വൈബ് ഉള്ള ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. എനിക്ക് നിയമത്തിൽ വിശ്വാസം ഉണ്ട്. അതുകൊണ്ട്, ലിവിങ് റിലേഷനെക്കാൾ വിവാഹ ജീവിതത്തോടാണ് താൽപ്പര്യം’, ഗായത്രി പറയുന്നു.

also Read:പരാജയമറിയാതെ 30 മത്സരങ്ങൾ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയ്ക്ക് തകർപ്പൻ ജയം

അതേസമയം, നടൻ വിനായകന്റെ മീ ടൂ പ്രസ്താവനയെ തുടർന്നുണ്ടായ വിവാദത്തിലും ഗായത്രി പ്രതികരിച്ചു. വിനായകന്റെ വാക്കുകൾ കുറച്ച് അരോചകം ആണെന്നത് സത്യമാണെന്നും, ഈ വിഷയത്തിൽ ഇത്രയേറെ വിമർശനം ഉന്നയിക്കേണ്ട കാര്യമില്ലെന്നും ഗായത്രി പറഞ്ഞു. ‘വിനായകന്റെ വാക്കുകള്‍ കുറച്ച് അരോചകം തന്നെയാണ്. എന്നുകരുതി ഈ വിഷയത്തില്‍ ഇത്രയേറെ വിമര്‍ശനം ഉന്നയിക്കേണ്ട കാര്യമില്ല. അവർ പലതും പറയും. നമ്മളെ ഒബ്ജക്റ്റിഫൈ ചെയ്യുന്നത് പോലെയാണ് ആ വാക്കുകള്‍. പക്ഷേ, അങ്ങനെ ചോദിച്ചു എന്നത് കൊണ്ട് ഒരുപാട് അങ്ങ് റിയാക്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആണുങ്ങളാണ്… അവര് പലതും ചോദിക്കും. ഇപ്പോള്‍ എന്നോട് അഭിമുഖങ്ങളില്‍ പലതും ചോദിക്കുന്നില്ലേ? ഇനി എന്നോടാണ് ചോദിക്കുന്നത് എങ്കില്‍ ഞാന്‍ ഇത്ര വലിയ പ്രശ്‌നമാക്കില്ല. അയാള്‍ ഒരു ചോദ്യം ചോദിച്ചു. ഞാന്‍ എന്റെ ഉത്തരം നല്‍കും. ഞാന്‍ വളരെ ലാഘവത്തോടെയായിരിക്കും മറുപടി നല്‍കുക. അത്തരം ചോദ്യങ്ങളെ മി ടൂ ആയി കൂട്ടാന്‍ പറ്റില്ല. പിന്നെ വേറെ ഒരു കാര്യമുണ്ട്. പെണ്ണുങ്ങളുടെ ആറ്റിട്യൂട് അനുസരിച്ചും ഇരിക്കും. വളരെ സ്‌ട്രോങ്ങ് ആയി നില്‍ക്കുന്ന ഒരു പെണ്ണിനോട് ഒരാളും ഇങ്ങനെ ചോദിക്കില്ല’, ഗായത്രി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button