Latest NewsNewsIndiaInternational

ഹിജാബ് വിവാദം: പാകിസ്ഥാനിൽ നിന്നും പിന്തുണ ലഭിച്ചെന്ന് യൂട്യൂബർ ഷഹബാസ് ഖാൻ

ബംഗളൂരു: കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനത്തെ അനുകൂലിച്ച ഹൈക്കോടതി വിധിക്കെതിരായ പ്രതിഷേധത്തിന് വിദേശ രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിച്ചെന്ന് വെളിപ്പെടുത്തി യൂട്യൂബർ ഷഹബാസ് ഖാൻ രംഗത്ത്. പാകിസ്ഥാൻ അടക്കമുള്ള രാജ്യത്ത് നിന്നും ഹിജാബ് നിരോധന പ്രതിഷേധങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് ഖാൻ പറഞ്ഞു. പാകിസ്ഥാനെ കൂടാതെ, യു.എസ്, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. ഹിജാബ് നിരോധനത്തിനെതിരെ ഇന്ത്യയിലുള്ള മുസ്ലീങ്ങൾ മിണ്ടാത്തത് എന്തുകൊണ്ടാണെന്ന്, രാജ്യത്തിന് പുറത്തുള്ള മുസ്ലീങ്ങൾ തങ്ങളോട് ചോദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഷഹബാസ് ഖാൻ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കും സംസ്ഥാനത്തെ മറ്റ് മുതിർന്ന ബി.ജെ.പി നേതാക്കൾക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ആണ് ഇയാൾ നടത്തിയത്. സ്വയം ഒരു മോട്ടിവേഷണൽ സ്പീക്കറെന്ന് അവകാശപ്പെടുന്ന, ഷഹബാസിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിൽ അവിഭാജ്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടി, കർണാടക സർക്കാരിന്റെ ഹിജാബ് നിരോധന നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി അടുത്തിടെയാണ് പുറത്തുവന്നത്. വിധി പ്രസ്താവന കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയെ അവഹേളിച്ചുകൊണ്ടുള്ള വീഡിയോ ഷഹബാസ് ചെയ്തത്. മുഖ്യമന്ത്രി ബൊമ്മൈയെ വീഡിയോയിലൂടെ ഇയാൾ ഭീഷണിപ്പെടുത്തുകയും ‘നാ* മോൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

Also Read:മദ്യപിച്ച് ബഹളംവെച്ച യുവതിയെ ഓട്ടോ ഡ്രൈവർമാർ അടിച്ച് നിലത്തിട്ട് ചവിട്ടി, പൊലീസ് പ്രതികരിച്ചില്ല: വീഡിയോ വൈറൽ

മുഖ്യമന്ത്രിയെ ‘ബി.ജെ.പിയുടെ നായ’ എന്നാണ് ഷഹബാസ് വിശേഷിപ്പിക്കുന്നത്. ബസവരാജിനെ ചെരുപ്പുകൊണ്ട് അടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ച ഷഹബാസ് ഖാൻ, ബി.ജെ.പിയെയും കടന്നാക്രമിക്കുകയാണ്. മുസ്ലീം വോട്ടുകൾ കൊണ്ടാണ് ബി.ജെ.പി ‘നായ്ക്കൾ’ അധികാരത്തിൽ വന്നതെന്ന് ഷഹബാസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും മുഖത്ത് താൻ തുപ്പുകയാണെന്ന് പറഞ്ഞ ഷബാസ് ഖാൻ, ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുകയും ചെയ്തു. 5,000 പോലീസ് ഉദ്യോഗസ്ഥരെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ തനിക്കറിയാമെന്നും ഇയാൾ പറയുന്നു.

‘ഞങ്ങൾ, മുസ്ലീങ്ങൾ, ഹസ്രത്ത് അലിയുടെ അനുഗ്രഹത്തോടെയാണ് ജനിച്ചത്, നിങ്ങളെപ്പോലെ ഒരു മേൽവിലാസവുമില്ലാതെ ജനിച്ചവരല്ല. മുസ്ലീങ്ങൾ ആണ് രാജ്യം കെട്ടിപ്പെടുത്തിയത്. 700 വർഷത്തോളം ഞങ്ങൾ ഭരിച്ചു. മുസ്ലീങ്ങൾ ഒന്നിച്ചാൽ, അതിന്റെ അനന്തരഫലങ്ങൾ മോശമായിരിക്കും’, ഷഹബാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കൂടാതെ, സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കളായ മൈസൂരു ലോക്‌സഭാ എംപി പ്രതാപ് സിംഹ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, കർണാടക മന്ത്രി ഈശ്വരപ്പ എന്നിവരെയും ഷഹബാസ് ഖാൻ അധിക്ഷേപിച്ചു. ഇവരെ ‘സൺ ഓഫ് ദി ബി*’ എന്ന് വിളിക്കുകയും ഇവരുടെ വസ്‌തികളിലേക്ക് ചെരുപ്പേറ് നടത്തുമെന്നും ഖാൻ ഭീഷണിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button