Latest NewsNewsLife StyleHealth & Fitness

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ജ്യൂസ് കുടിക്കൂ

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാതളങ്ങ ജ്യൂസ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു. ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും ഇല്ലാതാക്കാൻ മാതള നാരങ്ങ സഹായിക്കുന്നു.

ഈ ജ്യൂസിനു പഞ്ചസാര ആവശ്യമില്ല. അതിനാൽ, പ്രമേഹം പോലുള്ള പ്രശ്‌നങ്ങളെ ഇത് ഇല്ലാതാക്കും. ഫൈബര്‍ 6 ഗ്രാം, വിറ്റാമിന്‍ കെ 28 മില്ലി, വിറ്റാമിന്‍ ഇ 1 മില്ലി ഗ്രാം, പ്രോട്ടീന്‍ 2 ഗ്രാം തുടങ്ങി നിരവധി ഘടകങ്ങളാണ് ഒരു കപ്പ് ജ്യൂസില്‍ അടങ്ങിയിട്ടുള്ളത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഈ ജ്യൂസ് സഹായിക്കുന്നു. 70% ഗ്യാരണ്ടിയാണ് രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ഉള്ളത്.

Read Also : വിലക്കുറവ് പ്രഖ്യാപിച്ച ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ അധികൃതരെ അറിയിക്കണം: നിർദ്ദേശവുമായി ഖത്തർ

ക്യാന്‍സര്‍ പോലുള്ള ഭീകരാവസ്ഥയെ വരെ തരണം ചെയ്യാന്‍ ഇതിന് കഴിയുന്നു. സ്ഥിരമായി മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് ക്യാന്‍സറിനെ വരെ തടഞ്ഞു നിര്‍ത്തുന്നു.വയറിന്റെ താളം തെറ്റലാണ് മറ്റൊന്ന്. ഇത് പലപ്പോഴും പല വിധത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

അതുകൊണ്ട് തന്നെ, ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാൻ മാതളനാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങളും ചില്ലറയല്ല. ഇതുണ്ടാക്കുന്നതും വളരെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ, അനീമിയയെ ചെറുക്കാന്‍ മാതള നാരങ്ങ ജ്യൂസ് പലപ്രദമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button