തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. അണ്ടൂർക്കോണം ചിറവിളാകത്ത് പുതുവൽപുത്തൻ വീട്ടിൽ ബിജു (34) വിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ, അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ നിന്നും കെട്ടിട നിർമാണ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ മോഷണം പോകുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
Read Also : പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്
കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മീഷണർ ഹരി സി.എസിന്റെ നിർദ്ദേശപ്രകാരം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, എസ്.സി.പി.ഒ ബൈജു, സി.പി.ഒ മാരായ അരുൺ എസ്. നായർ, ചിന്നു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Comment