നമ്മുടെ നാട്ടില്‍ സുലഭമായി വളരുന്ന ഒന്നാണ് പേരയ്ക്ക. ഫൈബര്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ് എന്നിവ ഇതിൽ വൻതോതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചുളിവുകള്‍, വരള്‍ച്ച എന്നിവയെ കുറയ്ക്കാനും ചര്‍മ്മത്തെ ഉറപ്പുള്ളതാക്കാനും പേരയ്ക്ക സഹായിക്കും.
Read Also : റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു : തെറിച്ച് വീണ് വീട്ടമ്മ മരിച്ചു
പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ പേരയ്ക്കയ്ക്ക് സാധിക്കും. രണ്ട് തരം പ്രമേഹങ്ങളെ തടയാന്‍ പേരയ്ക്ക കഴിക്കുന്നതു കൊണ്ട് കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കൂടാതെ, കാഴ്ച ശക്തി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ എ പേരയ്ക്കയില്‍ വലിയ തോതില്‍ അടങ്ങിയിരിക്കുന്നു. തിമിര സാധ്യതകളെ വലിയ തോതില്‍ പ്രതിരോധിക്കാനും പേരയ്ക്കയ്ക്കാകും.
Post Your Comments