ദോശയ്ക്ക് വകഭേദങ്ങളും രുചിഭേദങ്ങളും ഏറെയുണ്ട്. ഇതാ, ക്യാപ്സിക്കം ചേർത്തുണ്ടാക്കുന്ന ഒരു പുതിയ തരം ദോശ. പച്ചക്കറി ചേര്‍ക്കുന്നതു കൊണ്ട് ഗുണം കൂടും.
ചേരുവകൾ
ദോശമാവ്-100 ഗ്രാം
സവാള-1
ക്യാപ്സിക്കം-1
തക്കാളി-1
പച്ചമുളക്-2
മല്ലിയില
ഉപ്പ്
എണ്ണ
Read Also : ശങ്കരാചാര്യർ രചിച്ച മാതൃപഞ്ചകം
തയ്യാറാക്കുന്ന വിധം
പച്ചമുളക്, ക്യാപ്സിക്കം, തക്കാളി, സവാള, മല്ലിയില എന്നിവ വളരെ ചെറുതായി അരിയുക. പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ദോശമാവില്‍ ചേര്‍ത്ത് ഇളക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള, ക്യാപ്സിക്കം, തക്കാളി എന്നിവ നല്ലപോലെ വഴറ്റണം. അല്പം ഉപ്പും ചേര്‍ക്കാം.
ദോശക്കല്ലു ചൂടാക്കി ഇളക്കി വച്ചിരിക്കുന്ന ദോശമാവൊഴിച്ച് പരത്തണം. ഇതിന് മുകളിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ട് അല്പം എടുത്ത് വിതറുക. അല്പം എണ്ണയോ നെയ്യോ ഇടയ്ക്ക് ഒഴിച്ചു കൊടുക്കാം. ദോശയുടെ ഒരു ഭാഗം വെന്തു കഴിയുമ്പോള്‍ മറുഭാഗം മറിച്ചിടുക. വെന്തു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ ചട്നി കൂട്ടി കഴിയ്ക്കാം.
Post Your Comments